Analakkannaai theliyum dukham
Kariniram aruliya jeevitha vazhiyil
Alayunnamme...thudarunnu nee
Kadinatha perukiya thaandava nadanam
Unaruka mridupada madhuritha swarasudhayaay
Thazhukuka shruthilaya kalarava rasamozhiyaay nee
Hridayam nirayum naadam
Snehamazhayaay choriyoo devee...
Raamizhippakshi moolum eenathil chernnurangunnuvo
Paattupaadi thalarnna kuyilin nertha vingalukal
Aathma nombarangal
Thenmozhi chinthu cherumolathil keliyaadunnuvo
Kaattu chilla punarnna kaattil sneha saanthwanangal
Aardra marmmarangal
Sarigama padhanisa saa...saa...
Dhanisari sanidhapa sanidhapamagarisa
Sarisani dhanisaa nidhamagari
Sarigamapaa rigamapadhaa madhanirisaa
Aa....
Irulilengo vediyukayaano pulari pulkum nalinangale
Shayanageham thirayukayaano mridula manjula mohangale
Ninavil amrithadhaarayaay nee choriyum anagha devagaanam
Pakarum amalamathiyilooden gamanam iniyum ekidaavoo
Asulabha sukhalaya shubhada sangeethame unaroo
Raamizhippakshi moolum eenathil chernnurangunnuvo
Paattupaadi thalarnna kuyilin nertha vingalukal
Aathma nombarangal
Kadanasooryan thedukayaano karalile snehaardra jaladangale
Uragavegam perukayaano thuraga youvana swapnangale
Kanalil eriyumee enikkaay udayaminiyum ekidaavoo
Kadanabharitha charithamellaam ivide udaludanjidaavoo
Amaruka rasanayil anupama nirjhariyaay...
Ennum...
അനലക്കണ്ണായ് തെളിയും ദുഃഖം
കരിനിറമരുളിയ ജീവിത വഴിയില്‍
അലയുന്നമ്മേ തുടരുന്നു നീ
കഠിനത പെരുകിയ താണ്ഡവ നടനം
ഉണരുക മൃദുപദ മധുരിത സ്വരസുധയായു്
തഴുകുക ശ്രുതിലയ കളരവരസമൊഴിയായ് നീ
ഹൃദയം നിറയും നാദം സ്നേഹമഴയായ് ചൊരിയൂ ദേവി
രാമിഴിപ്പക്ഷി മൂളുമീണത്തില്‍ ചേര്‍ന്നുറങ്ങുന്നുവോ
പാട്ടുപാടിത്തളര്‍ന്ന കുയിലിന്‍ നേര്‍ത്ത വിങ്ങലുകള്‍
ആത്മ നൊമ്പരങ്ങള്‍
തേന്‍മൊഴിച്ചിന്തു ചേരുമോളത്തില്‍ കേളിയാടുന്നുവോ
കാട്ടുചില്ല പുണര്‍ന്ന കാറ്റില്‍ സ്നേഹസാന്ത്വനങ്ങള്‍
ആര്‍ദ്ര മര്‍മ്മരങ്ങള്‍
സരിഗമ പധനിസ സാ.. സാ..
ധനിസരി സനിധപ സനിധപ മഗരിസ
സരിസനി ധനിസാ നിധമഗരി
സരിഗമപാ രിഗമപധാ മധനിരിസാ
ആ....
ഇരുളിലെങ്ങോ വെടിയുകയാണോ പുലരി പുല്‍കും നളിനങ്ങളേ
ശയനഗേഹം തിരയുകയാണോ മൃദുലമഞ്ജുള മോഹങ്ങളേ
നിനവില്‍ അമൃതധാരയായു് നീ ചൊരിയും അനഘദേവഗാനം
പകരുമമലമതിയിലൂടെന്‍ ഗമനമിനിയുമേകിടാവൂ
അസുലഭ സുഖലയ ശുഭദസംഗീതമേ ഉണരൂ
രാമിഴിപ്പക്ഷി മൂളുമീണത്തില്‍ ചേര്‍ന്നുറങ്ങുന്നുവോ
പാട്ടു പാടി തളര്‍ന്ന കുയിലിന്‍ നേര്‍ത്ത വിങ്ങലുകള്‍
ആത്മ നൊമ്പരങ്ങള്‍
കദനസൂര്യന്‍ തേടുകയാണോ കരളിലെ സ്നേഹാര്‍ദ്രജലദങ്ങളേ
ഉരഗവേഗം പേറുകയാണോ തുരഗയൗവ്വന സ്വപ്നങ്ങളേ
കനലിലെരിയുമീ എനിയ്ക്കായു് ഉദയമിനിയുമേകിടാവൂ
കദനഭരിത ചരിതമെല്ലാം ഇവിടെ ഉടലുടഞ്ഞിടാവൂ
അമരുക രസനയില്‍ അനുപമ നിര്‍ജ്ജരിയായു്
എന്നും
Movie/Album name: Avan
Artists