ആ പരുന്ത് ചെമ്പരുന്ത് കൂടിളക്കി പറന്നപ്പോൾ മൂളി വന്നു പെട്ടല്ലോ വെള്ളിമൂങ്ങ ആറ്റുവക്കിലെ ചേറ്റുപാടത്ത് വട്ടം പറ പറന്ന് നട്ടം കറങ്ങി വന്ന വെള്ളിമൂങ്ങ കണ്ണെത്താ ദൂരത്ത് കാണാത്തൊരു തീരത്ത് വാഴുന്ന രാജാവാകാൻ നീയും ഞാനും തമ്മിൽ കൂട്ട് ( ആ പരുന്ത്…)
താനതന്ത താന തന തന തന്താനേ… പത്തരമാറ്റുള്ള പിച്ചക തേൻ മലരേ തേന്മലരേ പട്ടഞൊറിയിട്ടു വന്നല്ലോ നീ കരളേ ആ കൊമ്പിലീകൊമ്പിലാമരപ്പൂക്കൊമ്പിൽ പൂക്കൊമ്പിൽ ആലവട്ടം പിടിച്ചാടി കിളിയിരുന്നേ ഏഴുനിലയുള്ള കണ്ണാടി വീട്ടിൽ രാജാത്തിയായി കൂടാലോ മാനത്തു മിന്നണ വെള്ളിത്താരങ്ങളെല്ലാം താലത്തിൽ കൊണ്ടു വന്ന കാഴ്ച വെയ്ക്കാം ( ആ പരുന്ത്…)