ആ..ആ.ആ.ആ.. അനുരാഗയമുനേ ഇനിയുമൊഴുകില്ലയോ ആത്മാവിലലിയാൻ ഇനിയുമൊരു ജന്മമായ് പ്രണയ മഴ നനഞ്ഞീറനായ് രതിമൃദുലമദനശരമേൽക്കാൻ ഒരു മോഹമായ് സ്വയമേകിടാം ഈ രാവു തൻ താളമായ് ഈണമാകാൻ (അനുരാഗയമുനേ...)
കരളിലെ കനവുകൾ പൊലിഞ്ഞു പോയ് കാലമേ അരികിലണിയുവാനായ് നാം രാത്രി നിഴലായ് ഗായകാ വരിക നീ നെഞ്ചിലെ നാദമായ് ജന്മ ജന്മാന്തരം ഞാൻ തേടിയലയുന്നു വരുമോ സ്നേഹലോല തരുമോ ശാപമോക്ഷം (അനുരാഗയമുനേ...)
മനസ്സിലെ മുറിവുകൾ മായ്ക്കുമോ മറവികൾ മരണമണിനാദം ദൂരെ മഞ്ചലേറുകയായ് പിരിയുമോ പ്രിയതമാ യുഗങ്ങൾ പോയ് മറയിലും പ്രേമവിവശയായ് ഞാൻ നിൻ മാറിൽ അലിയില്ലെ ഹൃദയം പൂക്കളായി പാടൂ യക്ഷഗാനം പാടൂ യക്ഷഗാനം.. (അനുരാഗയമുനേ...)
Movie/Album name: Yakshiyum Njaanum
Movie Summary:Yakshiyum Njaanum is a 2010 Malayalam film directed by K. K. Haridas, centering on a man who encounters and falls in love with a yakshi (a mythical female spirit), blending romance with supernatural folklore.
Song Credits:
- Song: Anuraaga Yamune
- Film: Yakshiyum Njaanum (2010)
- Director: K. K. Haridas
Musical Style: Melodic film song with romantic and semi-classical (light classical) leanings, characteristic of Malayalam film music of the period.
Raga Details: Not available.
Key Artists Involved: Specific singer/composer/lyricist credits not available.