Aayiram Kaatham

2010
Lyrics
Language: English

Ida nenjin thudikalilunarum swaramoo nee..
Nin malarvaadiyilennum vaadaamalarukal njangal
Anagha sangeethamivide ozhukunnithaaa..
Amara souhardhamvideyunarunnithaa...
Aayiram kaathamakaleninnu nee thookidunna mandhahaasam ivide ee saandhyasobhayil njanarivoo...
(nerin)

Praanalilaliyum navaragasugam veenudayukayaay ahamenna padham
Snehsangamam janmapunyamoo
Palanaal kanaviluvaramaaythannathumahithavayodhikanoo
Palakurikettumarannorupaattinu puthiyorusukhamallo..
Therirangum snehame nin nithyasoundaryamoo
Ennumennum koottu venam ee malarvaadiyil
Anaghasangeethamivideyozhukunnithaa
Amarasouhardhamivideyunarunnithaa
Aayiram kaathamakaleninnu nee thookidunna mandhahaasam ivide ee sandhyasobhayil njanariyoo...(2)

Nerin vazhithan jaalakavaathil neee..
Ida nenjin thudikalilunarum swaramoo nee..
Nin malarvaadiyilennum vaadaamalarukal njangal
Anagha sangeethamivide ozhukunnithaaa..
Amara souhardamvideyunarunnithaaa...
Language: Malayalam

നേരിന്‍ വഴി തന്‍ ജാലകവാതില്‍ നീ
ഇട നെഞ്ചിന്‍ തുടികളിലുണരും സ്വരമോ നീ..
നിന്‍ മലർ വാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സന്ധ്യശോഭയില്‍ ഞാനറിവൂ...
(നേരിൻ...)

പ്രാണനിലലിയും നവരാഗസുഖം
വീണുടയുകയായ് അഹമെന്ന പദം
സ്നേഹസംഗമം ജന്മപുണ്യമോ
പലനാൾ കനവിതു വരമായ് തന്നതുമഹിത വയോധികനോ
പലകുറി കേട്ടു മറന്നൊരു പാട്ടിനു പുതിയൊരു സുഖമല്ലൊ..
തേരിറങ്ങും സ്നേഹമേ നിന്‍ നിത്യസൌന്ദര്യമോ
എന്നുമെന്നും കൂട്ടു വേണം ഈ മലർ വാടിയിൽ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ
ആയിരം കാതമകലെ നിന്നു നീ
തൂകിടും മന്ദഹാസം
ഇവിടെ ഈ സന്ധ്യശോഭയില്‍ ഞാനറിവൂ...

നേരിന്‍ വഴി തന്‍ ജാലകവാതില്‍ നീ
ഇട നെഞ്ചിന്‍ തുടികളിലുണരും സ്വരമോ നീ..
നിന്‍ മലർ വാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ
അനഘ സംഗീതമിവിടെ ഒഴുകുന്നിതാ
അമര സൗഹാർദ്ദമിവിടെയുണരുന്നിതാ
Movie/Album name: Malarvaadi Arts Club
Artists