ആണ്‍കിളിയുടെ മിഴിയിണയില്‍ അലയിളകിടും മലര്‍വനിയില്‍ അഴകെഴുമൊരു ഋതുഭേദം അതു പെൺകിളി കണ്ടുവോ.... പെണ്‍കിളിയുടെ മനമുരളി മധുതരമൊരു സ്വരമരുളി അതിലവളുടെ അനുഭാവം ആണ്‍കിളി കേട്ടുവോ..... പൂന്തെന്നല്‍ മന്ദം വന്നു് കാതോരം ചൊല്ലുന്നു.. കളയല്ലേ നേരം വെറുതേ കണ്ണില്‍ക്കണ്ണില്‍ നോക്കി.... ഒരു വാക്കും മിണ്ടാതെ പ്രണയം വളരാറില്ല... ഇനിയൊന്നീ മൌനം മാറ്റുമോ....
അവളൊഴുകിവരും വഴിയില്‍ താമരമലരിതളുകളില്‍ അവനെഴുതിയ ഒരിംഗിതമാ പെണ്‍കിളി കണ്ടുവോ... അവളണയുവത്തിനു മുമ്പേ ചെറുതിരയതുവഴി വരവായ് ആ തിരയുടെ കുസൃതികളില്‍ ലിപി അതു മാഞ്ഞു പോയ്..... രണ്ടാളും രണ്ടായ് തേടി തുഴയുന്നതൊരേ തീരം എന്നാണിനി എന്നാണുള്ളം ഒന്നായ് തുഴയും കാലം.... ഒരു വാക്കും മിണ്ടാതെ അകലങ്ങള്‍ മായില്ലാ.... ഇനി എന്നീ മൌനം മായുമോ.... (അനുരാഗപ്പുഴയിലെ...)