ഇളമാരിത്തുള്ളിയേറ്റുവോ അതു ചിപ്പിക്കുള്ളിൽ വീണുവോ മഴവില്ലിൻ ചെരിവിലൂടവേ ആകാശപ്പടവിറങ്ങിയോ നോക്കുന്ന ദിക്കിലാകവേ ചെടിയെല്ലാം പൂവണിഞ്ഞുവോ മനമാകെ ചാഞ്ചാടീ ആലോലം നിഴലിൽ നീ വന്നു ചേരവേ തനുവാകെ കുളിരു കോരിയോ ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ (അരികത്തായാരോ...)
ഒരു തോണിപ്പാട്ടുണർന്നുവോ അതു മെല്ലെ തീരമെത്തിയോ പൂക്കുമ്പിൾ നീട്ടി നിൽക്കുമീ രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ താളത്തിൽ തെളിനിലാവുമായ് മുഴുതിങ്കൾ പുഴയിറങ്ങിയോ കരയേറി കൂത്താടും കുഞ്ഞോളങ്ങൾ കടവിൽ നീ വന്നു ചേരവേ കളിയാടി ആറ്റുവഞ്ചികൾ കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ (അരികത്തായാരോ...)