അയ്യന്‍ തിരുവടി ശരണം ശരണം അയ്യനയ്യപ്പാ... സ്വാമിശരണം സ്വാമിശരണം സ്വാമി അയ്യപ്പാ... അഖിലാണ്ഡേശ്വര മണികണ്ഠാ എൻ അരികില്‍ വരുകില്ലേ... സ്വാമിശരണം സ്വാമിശരണം സ്വാമി അയ്യപ്പാ...
പൊന്നമ്പലമാം നിന്നമ്പലമതു തേടി വരുന്നേരം പൊന്നും പതിനെട്ടാമ്പടിമുകളില്‍ താണു തൊഴുന്നേരം ഞങ്ങടെ ഉള്ളിലിരുന്നു വിളങ്ങിടും അയ്യന്‍ പെരുമാളേ... സ്വാമി ശരണം സ്വാമി ശരണം സ്വാമി അയ്യപ്പാ...
ആ മല ഈ മല പൂമല കരിമല താണ്ടി വരുന്നേരം നീയേ മുന്നില്‍ വഴികാട്ടുന്നു സ്വാമി അയ്യപ്പാ കല്ലും മുള്ളും പൂവായ്ത്തീരും കാട്ടിലെ വഴി നീളേ കലിയുഗവരദാ സ്വാമീ ശരണം ശരണം അയ്യപ്പാ....
പാപ പുണ്യം വേര്‍തിരിച്ച പരം പൊരുള്‍ അയ്യപ്പാ പമ്പയില്‍ ഒഴുകും കുളിരും നീയേ സ്വാമി അയ്യപ്പാ പന്തളരാജകുമാരാ സ്വാമീ ശരണം അയ്യപ്പാ സ്വാമി ശരണം സ്വാമി ശരണം സ്വാമി അയ്യപ്പാ...
ഹരിഹരസുതനായ് അവതാരം ചെയ്തരുളും ഭഗവാനേ അമ്പും വില്ലുമണിഞ്ഞീ മണ്ണില്‍ ധര്‍മ്മം കാത്തവനേ വന്‍പുലിമേലേ വന്നു വരം തന്നരുളും മായവനേ ശരണം ശരണം സ്വാമീ ശരണം ശരണം ഭഗവാനേ...
പതിനെട്ടാംപടി മേലേ വാഴും താരക ബ്രഹ്മം പകലും രാവും നാളികേരമുടഞ്ഞ നിന്‍ സ്വത്വം നിന്തിരുവടിയേ നിത്യം ഞങ്ങള്‍ കണ്ടറിയും സത്യം സ്വാമീ ശരണം അയ്യന്‍ ശരണം അയ്യനയ്യപ്പാ.....
അയ്യന്‍ തിരുവടി ശരണം ശരണം അയ്യനയ്യപ്പാ... സ്വാമിശരണം സ്വാമിശരണം സ്വാമി അയ്യപ്പാ... അഖിലാണ്ഡേശ്വര മണികണ്ഠാ എൻ അരികില്‍ വരുകില്ലേ... സ്വാമീ ശരണം സ്വാമീ ശരണം സ്വാമി അയ്യപ്പാ... ശരണം ശരണം സ്വാമീ ശരണം ശരണം ഭഗവാനേ.....