മിഴിയിതൾ കണ്ടാല്‍ കമലദളങ്ങള്‍ മധുരം മൊഴികള്‍ നറുതേന്‍ മണികള്‍ കവിളില്‍ സന്ധ്യകളോ... മധുകലയാണോ..നിമിലം കണ്ടാല്‍ കരിമുകില്‍ നിരയോ വാര്‍കൂന്തല്‍ ഋതുകന്യക നീ ദേവീ.... നിന്‍ കൈവളച്ചിരിയില്‍ മിന്നല്‍ വന്നു കുശലങ്ങള്‍ ചൊല്ലിടുന്നൂ... നിന്‍ പുഞ്ചിരിക്കു പൂനിലാവു പോലും പോരാതെയായ് അഴകിന്‍ അഴകോ നന്ദനോദ്യാനമോ മഴവില്ലിന്റെയേഴാം നിറഭാവമോ....
ലളിത ലതാഞ്ജിതം മൃദുതര ദേഹം നയന മനോഹരം പദപദ ചലനം വിലസിതമീ നടനം.... അരുണിമയൂറും ചൊടിയിതൾ തന്നില്‍ പുലരികള്‍ ഉദയം കാണുന്നൂ... നീയൊരു സുന്ദരകാവ്യം... നീ ഏഴുലോകമറിയുന്ന നന്മകളിലെത്രയെത്ര മേലേ... നീ മായകൾക്കുമപ്പുറത്തെ മായാസൌന്ദര്യമോ.... (അഴകിന്‍ അഴകോ....)