Adipoli bhootham

2009
Lyrics
Language: Malayalam

അടിപൊളി ഇടിമഴ പടവിൽ,
നടുവിൽ പട്ടണഭൂതം ഞാൻ...
അടിപൊളി ഇടിമഴ പടവിൽ,
നടുവിൽ പട്ടണഭൂതം ഞാൻ...

ചട്‌കുടുചുഴലികൾ ചുറ്റി മറയ്‌ക്കണൊരേട്ടടി ഭൂതം ഞാൻ...
ഭൂതങ്ങൾക്കൊരു ഭൂതം...
ഞാൻ ഭൂമി കറക്കണ ഭൂതം...
ഭും ഭും ചിരിയുടെ മേളം...

പാവം പാവം പാവകളായ്,
വാനിലൂടെ നാം പറക്കും...
കൂട്ട് കൂടും കൂട്ടരുമായ്,
പാട്ടു പാടി നാം പറക്കും...

ഏലി കണ്ടാൽ പുലിയാണെ,
കലി കൊണ്ടാൽ ഞാൻ കടലാണെ...

മഴ കണ്ടാൽ മയിലാണെ,
മായാജാല കുയിലാണെ...

മിന്നൽ മിന്നാമിന്നും പൊന്നും വാരിടാം...

തെന്നൽ തെല്ലല്ലേ ആഞ്ഞിലിമേൽ ഊഞ്ഞലിടാനായ്...

കണ്ണിൽ കാണാ ദൂരം കാണാൻ പോയിടാം...

മഞ്ഞിൻ മുത്തല്ലേ മുന്തിരിതൻ പന്തലിടാനായ്...

പാവം പാവം പാവകളായ്,
വാനിലൂടെ നാം പറക്കും...
കൂട്ട് കൂടും കൂട്ടരുമായ്,
പാട്ടു പാടി നാം പറക്കും...

ഭൂതം... ഭൂതം... ഭൂതം...

തന്നാ നാ നാ നാ...

ഭൂതം...

തന്നാ നാ നാ നാ...

ഭൂതം...

തന്നാ നാ നാ നാ...
ഭൂതം... ഭൂതം...

മഴവില്ലിൻ ചിറകേറാം...
നക്ഷത്രങ്ങളെ വരവേൽക്കാം...

പൂമഴയിൽ പുതുമഴയിൽ ശലഭം പോലെ ചാഞ്ചാടാം...

ഓലപ്പീലി തുമ്പിൽ ഓടി പാഞ്ഞേറാം...
ഓലേഞ്ഞാലി വാ കുമ്പിളിലെ തേന് തരാം ഞാൻ...

പായും നോക്കി ചായും കൊമ്പിൽ കൂടെറാം...
ചാറ്റൽ കാറ്റല്ലേ ചില്ലകളിൽ ചില്ലു നിലാവായ്...

അടിപൊളി ഇടിമഴ പടവിൽ,
നടുവിൽ പട്ടണഭൂതം ഞാൻ...

ചട്‌കുടുചുഴലികൾ ചുറ്റി മറയ്‌ക്കണൊരേട്ടടി ഭൂതം ഞാൻ...
ഭൂതങ്ങൾക്കൊരു ഭൂതം... ഞാൻ ഭൂമി കറക്കണ ഭൂതം...
ഭും ഭും ചിരിയുടെ മേളം...

പാവം പാവം പാവകളായ്,
വാനിലൂടെ നാം പറക്കും...
കൂട്ട് കൂടും കൂട്ടരുമായ്,
പാട്ടു പാടി നാം പറക്കും...

തന്നാ നാ നാ നാ...
ഭൂതം... ഭൂതം...
Movie/Album name: Ee Pattanathil Bhootham
Artists