Riri sa ri sa ni Ni ni nini pa pani sa ni sa Kannaaram pothunnu thoraaveyil Moovanthi kunnerumbol Riri sa ri sasa ni Ni ni ni papa ni sa nini sa Munnaazhi poomanam perum kaattil Paattonnu paari vannu... (3)
രിരീസ രീസനി നീ നീ നിനി പാപനി സാനിസാ കണ്ണാരം പൊത്തുന്നു തോരാവെയില്‍ മൂവന്തിക്കുന്നേറുമ്പോള്‍ രിരീസ രീസസനി നീ നീ നീ പപാനി സാ നിനിസാ മുന്നാഴിപ്പൂമണം പെയ്യും കാറ്റില്‍ പാട്ടൊന്നു പാറിവന്നു പാട്ടൊന്നു പാറിവന്നു (2)
അണ്ണാറക്കണ്ണാ വാ..പൂവാലാ ചങ്ങാത്തം കൂടാൻ വാ.. മൂവാണ്ടൻ മാവേൽ വാ വാ.. ഒരു പുന്നാര തേൻ കന്നി താ താ നങ്ങേലി പശുവിന്റെ പാല് വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ അണ്ണാറക്കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ..
മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു തൊട്ടാവാടിപ്പെണ്ണേ ഓ.. മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ച് നീ ഒരു നാളരികിൽ വരാമോ? പൊന്നാതിര തെൻചന്ദ്രികയിൽ നീയും ഞാനും നീരാടി ചിറ്റോളങൾ മേയും പുഴയിൽ കച്ചോലത്തിൻ മണമൊഴുകീ ഹൃദയം കവർന്നൂ, നിൻ നാണം അണ്ണാറക്കണ്ണാ വാ.. പൂവാലാ
എന്നാളും കാണുമ്പോളൊന്നായി പാടുവാനുണ്ടല്ലോ .. ഒരു പാട്ട് ഓ.. എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ കാണാനുള്ളൊരു കൂത്ത് (2) എന്നോ കാലം മായ്ച്ചു കഴിഞ്ഞു സ്നേഹം കോറും ചിത്രങ്ങൾ എങ്ങോ ദൂരം പോയ് മറഞ്ഞു മേഘം പോലെ മോഹങ്ങൾ എന്നാലും എന്നാലും നോവുമരങ്ങൾ (അണ്ണാറക്കണ്ണാ....)