ആഴി തിരതന്നിൽ വീണാലും, വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ് സൂര്യ തിരിമങ്ങിപ്പോയാലും, തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ് (ആഴി തിരതന്നിൽ) (2) ഇതു നേരല്ലേ മാളോരേ ചൊല്ലു ഇവൾ എന്നെന്നും മാറ്റേറും പൊന്നു നേരം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ നീട്ടി നീ അമ്പിളി കൈവിളക്കു (ആഴി തിരതന്നിൽ)
കാലത്തെ കസ്തൂരിപ്പൊട്ടും തൊട്ടെത്തുന്ന കാവ്യമനോഹരി നീയേ ആ..... (കാലത്തെ കസ്തൂരി) സീമന്തചെപ്പോ തന്നാട്ടെ സിന്ദൂരപ്പൂവിൽ തൊട്ടോട്ടെ പ്രാണന്റെ നാളമല്ലേ നീ പുതു ജീവന്റെ താളമല്ലേ മിന്നിതിളങ്ങുന്ന മോഹിനി നീ തെന്നിക്കുണുങ്ങുന്ന വാഹിനി നീ ഇളംമഞ്ഞിലോ സ്നേഹത്തിൻ കുങ്കുമതാരം നീ ഉമ്മറത്തെന്നുമേ വന്നു നിൽക്കു (ആഴി തിരതന്നിൽ) (2)
മൂവന്തി തോപ്പിൽ വന്നീണങ്ങൾ നെയ്യുന്ന രാഗസുധാമയി നീയെ (2) കണ്ണിന്റെ സ്വത്തേ വന്നാട്ടെ മണ്ണിന്റെ സത്തായ് നിന്നാട്ടെ പാരിന്റെ ബന്ധുവല്ലേ രാപ്പകൽ ചേരുന്ന കണ്ണിയല്ലേ തങ്കചിലമ്പിട്ട ദേവത നീ വർണ്ണപകിട്ടുള്ള ചാരുത നീ വലംകയ്യിലെ ദീപത്തിൻ നല്ലൊളിപ്പൂരം നീ അങ്കണം തന്നിലോ വന്നൊരുക്കു (ആഴി തിരതന്നിൽ)
ആഴി തിരതന്നിൽ വീണാലും, വിടരുന്നുണ്ടെന്നാലും സന്ധ്യേ നീ സുന്ദരിയായ് സൂര്യ തിരിമങ്ങിപ്പോയാലും, തളരുന്നുണ്ടെന്നാലും നീയൊരു കണ്മണിയായ് ഇതു നേരല്ലേ മാളോരേ ചൊല്ലു, ഇവൾ എന്നെന്നും മാറ്റേറും പൊന്നു നേരം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ നീട്ടി നീ അമ്പിളി കൈവിളക്കു (ആഴി തിരതന്നിൽ) (2)
Movie/Album name: Bhaagyadevatha
Movie Summary:Bhaagyadevatha (2009) is a Malayalam family drama directed by Sathyan Anthikad, following a struggling couple in a village and their journey through marital and financial hardship toward reconciliation and prosperity.
Song Credits:
- Song: Aazhithirathannil
- Movie: Bhaagyadevatha (2009)
- Lyricist: Vayalar Sarath Chandra Varma
- Music Composer: Ilaiyaraaja
- Singer: K. S. Chithra (with chorus)
- Director: Sathyan Anthikad
Musical Style: Melodic film song with a devotional/folk-flavored, semi-classical feel; gentle, lyrical tune characteristic of Ilaiyaraaja's Malayalam film work.
Raga Details: Based on a Carnatic raga scale (information on the specific raga is not reliably documented).
Key Artists Involved: Ilaiyaraaja (composer), Vayalar Sarath Chandra Varma (lyrics), K. S. Chithra (playback singer), Sathyan Anthikad (director); film starred Jayaram, Meera Jasmine, and Innocent.
Awards & Recognition: Information not available.
Scene Context: A soft, reflective song used in the film's narrative backdrop, accompanying the village/life setting of the story (detailed scene specifics are not reliably documented).