Arikil Nee Illa Enna Sathyathine [F]

2008
Lyrics
Language: English

Arikil nee illayenna sathyathine
Ariyuvanaay athillenikkippozhum
Athinumannil chirikkathirikkanam
Iniyorikkalum pichakappoovukal pichakappoovukal

Janalazhikalil pularithan pon viral pathiye vannu thodathirikkanam
Oru nisabdamaam sammathamenna pol puzhayilolam kudikkaathirikkanam
Puthumazha peyththinaardramaay manninte
Naruanam veendum punaraathirikkanam.. (arikil nee...)

Chirakadichu vannampalapraavukal kuruki sandhyaye meettaa..thirikkanam
Cheviyil enthoa mozhinja pol kaatinte kusruthi veendum kilungaathirikkanam
Theli velichchathil udalil ninnithiri vazhuthi maaranam nizhaline vittini
Athuvaraekkum ariyunnathengane arikililla nee enna sathyaththine ?
Language: Malayalam

�അരികില്‍ നീ ഇല്ലയെന്ന സത്യത്തിനെ
അറിയുവനായ്‌ അതില്ലെനിക്കിപ്പൊഴും
അതിനുമണ്ണില്‍ ചിരിക്കതിരിക്കണം
ഇനിയൊരിക്കലും പിച്ചകപ്പൂവുകള്‍ പിച്ചകപ്പൂവുകള്‍

ജനലഴികളില്‍ പുലരിതന്‍ പൊന്‍ വിരല്‍ പതിയെ വന്നു തൊടാതിരിക്കണം
ഒരു നിശബ്ദമാം സമ്മതമെന്ന പോല്‍ പുഴയിലോളം കുടിക്കാതിരിക്കണം
പുതുമഴ പെയ്ത്തിനാര്‍ദ്രമായ്‌ മണ്ണിന്റെ
നറുമണം വീണ്ടും പുണരാതിരിക്കണം.. (അരികില്‍ നീ...)

ചിറകടിച്ചു വന്നമ്പലപ്രാവുകള്‍ കുറുകി സന്ധ്യയെ മീട്ടാ..തിരിക്കണം
ചെവിയില്‍ എന്തോ മൊഴിഞ്ഞ പോല്‍ കാറ്റിന്റെ കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം
തെളി വെളിച്ചതില്‍ ഉടലില്‍ നിന്നിതിരി വഴുതി മാറണം നിഴലിനെ വിട്ടിനി
അതുവരേക്കും അറിയുന്നതെങ്ങനെ അരികിലില്ല നീ എന്ന സത്യത്തിനെ ?

Arikil nee illayenna sathyathine
Movie/Album name: Thirakkadha
Artists