ജനലഴികളില്‍ പുലരിതന്‍ പൊന്‍ വിരല്‍ പതിയെ വന്നു തൊടാതിരിക്കണം ഒരു നിശബ്ദമാം സമ്മതമെന്ന പോല്‍ പുഴയിലോളം സ്ഫുരിക്കാതിരിക്കണം പുതുമഴ പെയ്ത്തിലാര്‍ദ്രമായ് മണ്ണിന്റെ നറുമണം വീണ്ടും പുണരാതിരിക്കണം.. (അരികില്‍ നീ...)
ചിറകടിച്ചു വന്നമ്പലപ്രാവുകള്‍ കുറുകി സന്ധ്യയെ മീട്ടാ..തിരിക്കണം ചെവിയില്‍ എന്തോ മൊഴിഞ്ഞ പോല്‍ കാറ്റിന്റെ കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം കിളി വെളിച്ചതില്‍ ഉടലില്‍ നിന്നിതിരി വഴുതി മാറണം നിഴലിനെ വിട്ടിനി അതുവരേക്കും അറിയുന്നതെങ്ങനെ അരികിലില്ല നീ എന്ന സത്യത്തിനെ ? Arikil nee illayenna sathyathine