ആറ്റിറമ്പിലെ പൂപറിക്കാൻ നീയും പോരുന്നോ ആവണി പുലർ കാലമല്ലേ മോഹവുമില്ലേ കണ്ണിലൊളിപ്പിച്ച നാണം അതിലെന്നെ ഇടക്കിടനോട്ടം കണ്ണാടി പൂങ്കവിളാട്ടം അതിൽ ചെമ്മാന ചേലിൽ തിളക്കം ഞാനറിഞ്ഞു പോയ് ഞാൻ മറന്നുപോയ് ഇനിവരും വസന്തരാവിൽ സ്നേഹസാന്ദ്രമായ് കവിളിൽ നുള്ളുവാൻ ചൊടിനുകർന്നിടാം കനവിൽ വന്ന് ആറ്റിറമ്പിലെ പൂപറിക്കാൻ നീയും പോരുന്നോ ആവണി പുലർ കാലമല്ലേ മോഹവുമില്ലേ
അഞ്ജനമാരെഴുതി നിൻ്റെ അഞ്ജിത പൂമിഴിയിൽ താമര പൊൻകുടമല്ലേ എൻ്റെ താമസം നിന്നുള്ളിലല്ലേ പീലിക്കുട നിവർത്തി എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു നീയെൻ്റെ സുന്ദരനല്ലേ നിന്നെ നെഞ്ചിലുറക്കുകയില്ലേ നെയ്തലാമ്പലിൻ മെയ് തലോടുവാൻ വെണ്ണിലാവുപോലെ നിൻ്റെ ചാരെയത്തിടാം കഥകൾ ചൊന്നിടാം കളി പറഞ്ഞിടാം നിൻ്റെ കാതിൽ ആറ്റിറമ്പിലെ പൂപറിക്കാൻ നീയും പോരുന്നോ ആവണി പുലർ കാലമല്ലേ മോഹവുമില്ലേ കണ്ണിലൊളിപ്പിച്ച നാണം അതിലെന്നെ ഇടക്കിടനോട്ടം കണ്ണാടി പൂങ്കവിളാട്ടം അതിൽ ചെമ്മാന ചേലിൽ തിളക്കം ഞാനറിഞ്ഞു പോയ് ഞാൻ മറന്നുപോയ് ഇനിവരും വസന്തരാവിൽ സ്നേഹസാന്ദ്രമായ് കവിളിൽ നുള്ളുവാൻ ചൊടിനുകർന്നിടാം കനവിൽ വന്ന് ആറ്റിറമ്പിലെ പൂപറിക്കാൻ നീയും പോരുന്നോ ആവണി പുലർ കാലമല്ലേ മോഹവുമില്ലേ
Movie/Album name: Maayakkazhcha
Movie Summary:Maayakkazhcha (2008) is a Malayalam drama centered on a traditional theyyam performer and the social and emotional struggles surrounding his life and community.
Song Credits: Sung by Madhu Balakrishnan; composed by M. Jayachandran; lyrics by Vayalar Sarath Chandra Varma.
Musical Style: Melodic film song with folk (theyyam/nadan) influences, devotional and earthy in tone.
Raga Details: Information not available.
Key Artists Involved: Music director M. Jayachandran; lyricist Vayalar Sarath Chandra Varma; playback singer Madhu Balakrishnan.