Aarumukhan Munnil Chennu

2008
Lyrics
Language: English

Aarumukhan munnil chennu
Kaavatiyonnaatu murukante pukal paatoo
Ullilaalum dukhangal mootu
Vallinaathhan tharum kaarunyaththin
Panchaamritham thaetu

Thannannannaadhina thannane.......(4)

Onnaam mukham thozhuvaan
Vani katannu malamukalil
Thilakkam mangiyoraazhi mankayum
Pathakkam poayoru sooryadaevanum
Onnayonnoru thumpa moachanam etuvaangiya
Sannidhi njaaninnu pookavae (3)
Valleenaathhante palanikunnile
Onnaam soapaanam innenikku (valleenaathhante)

Rantaam mukham thozhuvaan
Malakatannoru patimukalil
Thanuththu poayaru vanni daevanum
Iruttu mootiya bhoomi daeviyum
Onnayonnoru thumpa moachanam ettuvaangiya
Sannidhi njaaninnu pookavae (3)
Valleenaathhante palanikunnile
Rantaam soapaanam innenikku (valleenaathhante)

Moonnaam mukham thozhuvaan
Patikatannoru thirunatayil
Thilakkam mangiyoraazhi mankayum
Pathakkam poayoru sooryadaevanum
Onnayonnoru thumpa moachanam etuvaangiya
Sannidhi njaaninnu pookavae (3)
Valleenaathhante palanikunnile
Moonnaam soapaanam innenikku (valleenaathhante)

Naalaam mukham thozhuvaan
Natayilethiya mizhiviriyu
Thanuththu poayaru vanni daevanum
Iruttu mootiya bhoomi daeviyum
Onnayonnoru thumpa moachanam etuvaangiya
Sannidhi njaaninnu pookavae (3)
Valleenaathhante palanikunnile
Naalaam soapaanam innenikku (valleenaathhante)

Anchaam mukham thozhuvaan
Kanivaruliya saravananae
Thilakkam mangiyoraazhi mankayum
Pathakkam poayoru sooryadaevanum
Onnayonnoru thumpa moachanam etuvaangiya
Sannidhi njaaninnu pookavae (3)
Valleenaathhante palanikunnile
Anchaam soapaanam innenikku (valleenaathhante)

Aaraam mukham thozhuvaan
Anuvadichchoru sivasudanae
Thanuththu poayoru vanni daevanum
Iruttu mootiya bhoomi daeviyum
Onnayonnoru thumpa moachanam ettuvaangiya
Sannidhi njaaninnu pookavae (3)
Valleenaathhante palanikunnile
Aaraam soapaanam innenikku (valleenaathhante)
Language: Malayalam

ആറുമുഖന്‍ മുന്നില്‍ ചെന്നു
കാവടിയൊന്നാടു മുരുകന്റെ പുകള്‍ പാട്‌
ഉള്ളിലാളും ദുഖങ്ങള്‍ മൂട്‌
വള്ളിനാഥന്‍ തരും കാരുണ്യത്തിന്‍
പഞ്ചാമൃതം തേട്‌

തന്നന്നന്നാധിന തന്നനെ.......(4)

ഒന്നാം മുഖം തൊഴുവാന്‍
വനി കടന്നു മലമുകളില്‍
തിളക്കം മങ്ങിയൊരാഴി മങ്കയും
പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുമ്പ മോചനം എറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
ഒന്നാം സോപാനം ഇന്നെനിക്ക്‌(വള്ളീനാഥന്റെ)

രണ്ടാം മുഖം തൊഴുവാന്‍
മലകടന്നൊരു പടിമുകളില്‍
തണുത്തു പോയൊരു വന്നി ദേവനും
ഇരുട്ടു മൂടിയ ഭൂമി ദേവിയും
ഒന്നായൊന്നൊരു തുമ്പ മോചനം എറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
രണ്ടാം സോപാനം ഇന്നെനിക്ക്‌ (വള്ളീനാഥന്റെ)

മൂന്നാം മുഖം തൊഴുവാന്‍
പടികടന്നൊരു തിരുനടയില്‍
തിളക്കം മങ്ങിയൊരാഴി മങ്കയും
പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുമ്പ മോചനം ഏറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
മൂന്നാം സോപാനം ഇന്നെനിക്ക്‌ (വള്ളീനാഥന്റെ)

നാലാം മുഖം തൊഴുവാന്‍
നടയിലെത്തിയ മിഴിവിരിയ്‌
തണുത്തു പോയൊരു വന്നി ദേവനും
ഇരുട്ടു മൂടിയ ഭൂമി ദേവിയും
ഒന്നായൊന്നൊരു തുമ്പ മോചനം എറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
നാലാം സോപാനം ഇന്നെനിക്ക്‌ (വള്ളീനാഥന്റെ)

അഞ്ചാം മുഖം തൊഴുവാന്‍
കനിവരുളിയ ശരവണനേ
തിളക്കം മങ്ങിയൊരാഴി മങ്കയും
പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുമ്പ മോചനം എറ്റുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
അഞ്ചാം സോപാനം ഇന്നെനിക്ക്‌ (വള്ളീനാഥന്റെ)

ആറാം മുഖം തൊഴുവാന്‍
അനുവദിച്ചൊരു ശിവസുദനേ
തണുത്തു പോയൊരു വന്നി ദേവനും
ഇരുട്ടു മൂടിയ ഭൂമി ദേവിയും
ഒന്നായൊന്നൊരു തുമ്പ മോചനം എട്ടുവാങ്ങിയ
സന്നിധി ഞാനിന്നു പൂകവേ (3)
വള്ളീനാഥന്റെ പളനികുന്നിലെ
ആറാം സോപാനം ഇന്നെനിക്ക്‌ (വള്ളീനാഥന്റെ)
Movie/Album name: Mulla
Artists