Akaleyoru Chillamele

2008
Lyrics
Language: English

Akaleyoru chillamele aankuruvi paadiyo
Arikilina vannucheraan kaathorthuvo
Thooval shayyamel ekanaay nombaram kondavan
Omalppenkili chelluvaan vaikinee enthinaay
Risanidha padhapama gamagari ... enthinaay

Thennalkkai thalodum thozhanaakunnenkilum
Peyyum manju thaane meni moodunnenkilum
Ninte vili kelkkaan pollumidanenchaay
Pinneyum minniyo neelavaniyil

Sooryan swarnnanoolil panthalekunnenkilum
Mettil kaattupoovin chanthamerunnenkilum
Pokkuveyil maayum thaazhvarayilengo
Ninneyum thediyo koodamazhayil
Language: Malayalam

അകലെയൊരു ചില്ലമേലേ ആണ്‍കുരുവി പാടിയോ
അരികിലിണ വന്നുചേരാന്‍ കാതോര്‍ത്തുവോ (അകലെ)
തൂവല്‍ശയ്യമേല്‍ ഏകനായ് നൊമ്പരംകൊണ്ടവന്‍
ഓമല്‍പ്പെണ്‍കിളീ ചെല്ലുവാന്‍ വൈകി നീ എന്തിനായ്
രിസനിധ പധപമ ഗമഗരി - എന്തിനായ്........

തെന്നല്‍ക്കൈ തലോടും തോഴനാകുന്നെങ്കിലും (2)
പെയ്യും മഞ്ഞു താനേ മേനി മൂടുന്നെങ്കിലും
നിന്റെ വിളി കേള്‍ക്കാന്‍ പൊള്ളുമിടനെഞ്ചായ്
പിന്നെയും മിന്നിയോ നീലവനിയില്‍ (അകലെ)

സൂര്യന്‍ സ്വര്‍ണ്ണനൂലിന്‍ പന്തലേകുന്നെങ്കിലും (2)
മേട്ടില്‍ കാട്ടുപൂ‍വിന്‍ ചന്തമേറുന്നെങ്കിലും
പോക്കുവെയില്‍ മായും താഴ്‌വരയിലെങ്ങോ
നിന്നെയും തേടിയോ കൂടമഴയില്‍ (അകലെ)
Movie/Album name: Calcutta News
Artists