Ariyamuthu Chellam

2007
Lyrics
Language: Malayalam

അരിയ മുത്തു ചെല്ലം ഉടൽ അല്ലിമുല്ല തോൽക്കും
നിൻ പിഞ്ചുവിരലുരുമ്മി എൻ നെഞ്ചംഉരുകിപോണീ
ആരും മയങ്ങിപോകും നിൻ പൊന്നു വിരിയും ചിരിയിൽ
കുറുമ്പുകാട്ടികൊണ്ടേ നീ ചിലങ്കയാട്ടികൊണ്ടേ
അമ്മു നീ മാമുണ്ണൂ നീ കണ്മണീ എൻ ബൊമ്മ നീ
നിനക്കിന്നിനിക്കും മൊഴികളെ എനിക്ക് മൂളി തരിക നീ
നിനക്കിന്നിനിക്കും ഭാഷയാലെ എനിക്ക് കവിതയില്ലേ
നമ്മൾ മൊഴിയും മൊഴി നമുക്കറിയില്ല
ഇടയിൽ നമുക്കായ് മധുരമെഴും ഭാഷ
ജിഞ്ജലിഞ്ച ജിഞ്ജലിഞ്ച ജിഞ്ജലി
മഞ്ജലിഞ്ച മഞ്ജലിഞ്ച മഞ്ജലി

റോസാപ്പൂ കൈരണ്ടും കാറ്റോട് കഥ ചൊല്ലും
നിൻ പിന്നഴകിൽ പൗർണമികൾ തകധിമിതാ ജതി ചൊല്ലും
നിന്റെ നീലകണ്ണോരം നനയും എപ്പോഴും കാൽപൂക്കൾ തൊഴുകൈ
പൂന്തിങ്കൾ ചെഞ്ചുണ്ടിൽ പാൽപൂമണം
പിഞ്ചു മൊഴി പഞ്ചാര ചെമ്പൂമണം
എന്റെ കാവൽ വിളക്കൊളിയെ
എന്നുയിരിൻ പൂക്കണിയായ് പോരണെ പോരണെ

നീ വാരും മൺതരിയിൽ മൂലോകം കൺവിഴിയും
നീ ചിരിക്കും പുഞ്ചിരിയിൽ സംഗീതം പെയ്തുണരും
പിഴ ചെയ്താൽ അഴലില്ലകുയിലേ വരമേകും ഭഗവാനെപ്പോലെ
ഇമ്പമോടെ പാടും നിൻ പുല്ലാങ്കുഴൽ
കണികണ്ടാൽ തുണയാകും പീതാംബരം
ഒളിച്ചുകളിച്ചു കാടുകാട്ടി പാട്ടുപാടും കള്ളനെ പുൽകെടീ കണ്ണനെ
Movie/Album name: Kelkaatha Shabdam
Artists