അറബിക്കടലിൻ തീരത്തു ചാപ്പയൊരുക്കി പാടുന്നേ (2) ഉരുവിൻ നാട്ടിൽ ഉത്സവമാണേ ഇത് ബേപ്പൂരിന്റെ തട്ടകമാണേ കാറ്റായ കാട്ടിൽ നിന്നും മേടായ മേട്ടിൽ നിന്നും തടിയായ തടിയെല്ലാം കൊണ്ടുപോരുന്നേ കൊണ്ടുപോരുന്നേ.. പാണ്ടിത്തടി ആയും ഓട്ടക്കാലായും മല്ലക്കാലായും പണിക്കാലായും തീർക്കുന്നേ ഏങ്ങളു തീർക്കുന്നേ അറബിക്കടലിൻ തീരത്തു ...ഓ ഹൊയ്യാ..
അമരത്തിൽ ചേർക്കാനും അണിയത്തിൽ ചാർത്താനും മാറ്റുന്നു തേക്കിൻ മരവും ചിപ്പിലി പാറിയൊരുക്കുന്നു വാരിപ്പലക നിരത്തി നിരത്തി ഞാനാരം തീർക്കുന്നു അന്തി വരെ തള്ളി തള്ളി കൊടിപ്പലക നിരത്തുന്നേ ആട നിരത്തി ചവിട്ടടിയാക്കി പാഷാക്കി പണിയുന്നേ പല്ലുളി വെച്ച് വാണം തട്ടി പണിയുന്നേ വമ്പനൊരു (അറബിക്കടലിൻ...)
കരയൊരു കരയാം ബേപ്പൂരിൽ വരമായ് മരവും മേസ്തിരിയും കടലൊരു കടലാം അറബിക്കടലും കടലും താണ്ടി കര മാറി അറബിപ്പൊന്നായ് എത്തുന്നേ ഉരുവിൻ തലയായ് എത്തുന്നേ
കമ്മാലികൾ ഏങ്ങളല്ലോ കല്പാത്തടിക്കുന്നേ പോരായം മൂക്കാനായ് കല്പാത്തടിക്കുന്നേ ഉരുക്കൂത്തിൻ രക്ഷക്കായ് സൂപ്പറു തേച്ചു മിനുക്കുന്നേ ഒത്തുപിടിച്ചും ചത്തു പിടിച്ചും ഏലേലം അലറി വിളിച്ചും തള്ളി തള്ളി തുള്ളി തുള്ളി അറബിക്കടലിൻ തിരയോളത്തിൽ തട്ടുകളിട്ടും മുത്തുകളിട്ടും തിരയുടെ മുകളിൽ പരതുന്നേ (അറബിക്കടലിൻ...)