അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമിച്ചന്ദ്രനുറങ്ങി തോരാത്തൊരുൾമഴക്കാടിന്റെ താരാട്ടിൽ വാരിളം പൂമുത്തേ നീയുറങ്ങൂ.. എന്റെ താമരപ്പൂമൊട്ടേ നീ ഉറങ്ങൂ...
ചായുറങ്ങുമ്പോൾ മാലാഖക്കുഞ്ഞുങ്ങൾ ഉണ്ണിക്കിനാവിലേക്കെത്തിനോക്കും സ്വർഗ്ഗത്തിൽ മാത്രം വിരിയുന്ന പൂവുകൾ സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിക്കും നിന്റെ സ്വപ്നത്തിൽ കണ്ടു നീ പുഞ്ചിരിക്കും.. (...അന്തിനിലാവിന്റെ തൊട്ടിലിലാടി പഞ്ചമി ചന്ദ്രനുറങ്ങി)
ഭൂമിയിലെങ്ങും പരക്കും നിലാവിന്റെ പാൽ നുകർന്നോരോരോ പൂവിനങ്ങൾ നാളെ പുലരും വെളിച്ചത്തിൻ ചില്ലകൾ നേരുകളായി വിടർന്നു നിൽക്കും എന്നും നേരുകളായി വിടർന്നു നിൽക്കും
Movie Summary:Pranayakaalam (2007) is a Malayalam film centered on a love story set against a rural/period backdrop, exploring romance and its emotional trials.
Song Credits: Song "Anthinilaavinte" from Pranayakaalam (2007); music composed for the film's soundtrack.
Musical Style: Melodic Malayalam film song (filmi semi-classical/romantic melody).