അക്കിക്കൊക്കി താനം പാടി പക്കത്തെത്തി ചെമ്മാനത്തെ വിത്തും കുത്തികൊണ്ടേ കൂടും ചെല്ലത്തത്തേ ഹരിതമല്ലേ ജീവിതം മുറ്റത്താകെ ചുറ്റി ചുറ്റി തത്തി തത്തി ചെമ്മാനത്തെ മുത്തും മുത്തി പാറിപ്പോകും മൈനപ്പെണ്ണേ മധുരമല്ലേ ജീവിതം അക്ഷരം തേടിയാൽ ഉത്തരം നേടിയാൽ വിത്തുകൾ തൂകിയാൽ നല്ല നേരത്തു പാകിയാൽ നാളെ നീ വന്നു വേണ്ട നെല്ലൊന്നു കൊയ്തു കൊണ്ടു പോകാൻ (അക്കിക്കൊക്കി...)
സമ്പത്തിൻ നാളിലോ തൈകൾ നടുവുമീ ആപത്തിൻ വേളയിൽ കായ്കൾ വിരുന്നാണേ സുഖങ്ങളെ എന്നെന്നുമേ ഉണ്ടാകണേ കൂടേണേ വെള്ളിക്കിണ്ണം തുള്ളിത്തുള്ളുന്നേ താനേ വെള്ളിക്കണ്ണു മിന്നിച്ചിന്നുന്നേ പയ്യെപയ്യെത്തിന്നാലെന്നും പത്തിൽ പത്തും മിച്ചം വെയ്ക്കും പഠിച്ച് പഠിച്ച് നീ വാ (അക്കിക്കൊക്കി...)
കാലത്തെ എന്നുമേ മാനം തെളിഞ്ഞില്ലേ മാനത്തെ മേഘമോ ദൂരെ മറഞ്ഞില്ലേ നിറങ്ങളെ എങ്ങെങ്ങുമേ വന്നിടണേ വാഴേണേ തപ്പും കൊട്ടി പൂരം തേടുന്നേ നീയോ കെട്ടും കെട്ടി പറ്റിക്കൂടുന്നേ മിച്ചം വെച്ചാലെന്നും കൂടെ പച്ചക്കാലം മെച്ചം തന്നെ തുടിച്ചു തുടിച്ചു നീ വാ (അക്കിക്കൊക്കി...)