Akannirunnalum

2005
Lyrics
Language: Malayalam

അകന്നിരുന്നാലും പ്രിയമാനസാ നീ..

അകന്നിരുന്നാലും പ്രിയമാനസാ നീ
അരികില്‍ എന്നരികില്‍
കളിവിളക്കിന്‍ തെളിനാളങ്ങള്‍ തന്‍
പൊന്നൊളിയായ്‌ നിന്‍ സ്മൃതികള്‍
അകന്നിരുന്നാലും പ്രിയമാനസാ നീ

മായാമരാളിക മാറോടു ചേര്‍ക്കുന്ന
താമരനൂലിഴ പോലെ
വ്രീളാവിലോലയാം വീണയില്‍ ചായുന്ന
തൂവല്‍ കരാംഗുലി പോലെ
നിന്റെ മൃദുസ്വരം മധുരമാം സംഗീതം
എന്റെ കേളീരവമായി
അകന്നിരുന്നാലും... പ്രിയമാനസാ നീ...

മഞ്ജുതരയുടെ സുസ്വരധാരയെന്‍
നെഞ്ചില്‍ കുളിരുണര്‍ത്തുന്നു
കച്ചമണിക്കതിര്‍ താളത്തില്‍ എന്‍ നിള
സ്വപ്നങ്ങള്‍ കണ്ടൊഴുകുന്നു
നീ ഏകലോചന ഭാവ പുണ്യാഗ്നിയില്‍
എന്നെ ഞാനിന്നറിയുന്നു
(അകന്നിരുന്നാലും പ്രിയമാനസാ നീ)
Movie/Album name: Cholliyattam
Artists