അന്തിവാനമിന്നെൻ കൈയ്യിൽ വന്നു ചേരും പുതുസ്വർഗ്ഗം മുന്നിൽ താലി ചാർത്തി പാടും വിളക്കേറ്റിടും കന്നിരാവിതിൽ മനം പൂവിടും മദരാവിതിൽ സുഖ സ്വപ്നമല്ലി ചന്തം ചിന്തും പൂങ്കൊടി (അന്തിവാനമിന്നെൻ....)
ചോലപ്പൂക്കൾ മാലയാകും നേരം എൻ മോഹരാഗ മാനസമോ വൃന്ദാവനം വാതില്‍പ്പഴുതിലൂടെ ഇനിയും എത്തും ഇളമാശക്കിളികൾ കൂടു കെട്ടും ഹൃദയാലയം വാസന്തം കൊടിയേറവേ വാർനിലാ മുടി ചൂടവേ ഞാൻ പാടും പാട്ട് ഗീത പോലെ വാഴുമേ (അന്തിവാനമിന്നെൻ....)
താന തന്തന താളം തന്നത് തെന്നൽ അതുകേട്ടു മുളം കാട് തീർത്തു പുല്ലാങ്കുഴൽ വീശും ചന്ദനക്കാറ്റിൽ മംഗളഗീതം അത് കേൾക്കും നേരം നെഞ്ചം തേടും ചിറകായിരം ആതിരാ അഴൽ ചാറലിൽ ആയിരം കുളിർ പൂക്കവേ ഒളി മിന്നൽ വന്നു തോരണങ്ങൾ തൂക്കിടും (അന്തിവാനമിന്നെൻ....)