Achante Ponnu

2005
Lyrics
Language: English

Achante ponnumole raaro raaraaro
Ammede kunju vaave raaro raaraaro
Kayyil valayittu kannil mashiyezhuthi
Ponnaramani kingini kilukile kilukki
(achante ponnumole)

Neyyurula kunjurula kayyil vaangande
Guruvaayoor thoovenna kunju vaayil niraykkande
Kalikkoottarumaayi vazhakku koodi
Karivalayellaam karanjudayumbol
O saaramillennu paranju ninne
Karayaathaakkeele njaan karayaathaakkeele? (2)
(achante ponnumole)

Arivellaam ariyande naalaksharamezhuthande
Ennekkaal valuthaay nee naale valarande
Vaanolam valuthaayaalum ponnumolaay vili kelkkenam
Oru penkidaavaay valarnnu neeyum orammayaakenam
Nallorammayaakenam
(achante ponnumole)
Language: Malayalam

അച്ഛന്‍റെ പൊന്നുമോളേ രാരോ രാരാരോ
അമ്മേടേ കുഞ്ഞുവാവേ രാരോ രാരാരോ
കയ്യില്‍ വളയിട്ട് കണ്ണില്‍ മഷിയെഴുതി
പൊന്‍ അരമണിക്കിങ്ങിണി കിലുകിലെ കിലുക്കി

അച്ഛന്‍റെ പൊന്നുമോളേ രാരോ രാരാരോ
അമ്മേടേ കുഞ്ഞുവാവേ രാരോ രാരാരോ

നെയ്യുരുള കുഞ്ഞുരുള കയ്യില്‍ വാങ്ങണ്ടേ
ഗുരുവായൂര്‍ തൂവെണ്ണ കുഞ്ഞുവായില്‍ നിറയ്ക്കണ്ടേ
കളികൂട്ടരുമായി വഴക്കുകൂടി
കരിവളയെല്ലാം കരഞ്ഞുടയുമ്പോള്‍
ഓ സാരമില്ലെന്നു പറഞ്ഞു നിന്നെ
കരയാതാക്കീലേ ഞാന്‍ കരായതാക്കീല്ലേ (2)

അച്ഛന്‍റെ പൊന്നുമോളേ രാരോ രാരാരോ
അമ്മേടേ കുഞ്ഞുവാവേ രാരോ രാരാരോ

അറിവെല്ലാം അറിയേണ്ടേ നാലക്ഷരമെഴുതേണ്ടേ
എന്നേക്കാള്‍ വലുതായ് നീ നാളെ വളരണ്ടേ
വാനോളം വലുതായാലും പൊന്നുമോളായി വിളികേള്‍ക്കണം
ഒരു പെണ്‍കിടാവായി വളര്‍ന്നു നീയും ഒരമ്മയാകേണം
നല്ലൊരമ്മയാകേണം

അച്ഛന്‍റെ പൊന്നുമോളേ രാരോ രാരാരോ
അമ്മേടേ കുഞ്ഞുവാവേ രാരോ രാരാരോ
കയ്യില്‍ വളയിട്ട് കണ്ണില്‍ മഷിയെഴുതി
പൊന്‍ അരമണിക്കിങ്ങിണി കിലുകിലെ കിലുക്കി

അച്ഛന്‍റെ പൊന്നുമോളേ രാരോ രാരാരോ
അമ്മേടേ കുഞ്ഞുവാവേ രാരോ രാരാരോ
ഉഉം.........
Movie/Album name: Hridayathil Sookshikkaan
Artists