Angethala

2005
Lyrics
Language: English

Thakadhimi thanthaana thakadhimi thanthaana
Thakadhimi thanthaana thakadhimi thanthaana thom
Thaana thaana thaka thanthaana thom

Angethala athirum thala
Vattaarathe ambilimaamanu
Kombaara kombundeda ponnaa....
Au kompinmel oonjaalittaakashathottaadumbam
Enthoram thanthoyam da....
Appanorayussunde kattilu paniyum
Kattilil ninne thaalaattum
Ettu nila kottaarakkettil..
Rajakumaarakanaakkum kalkkanda
Kaniyaam ponmakane....
Ee paruthimalayile
Parunthu vilikkaneda parakku parakkeda kanna (2)
(angethala......... )

Onnu thodunnidatthellam
Thelineeruravakal pottumbol
Irayathum muttathum niranaazhi
Poovitharaanithile vaayo karumaadikkutta..kutta
Raakkuliraavinu pokande
Thirumalayettinu koodande..
Ada chodu marikkum bhoothakkaattinu kuttiyadikkande
Urul pottiyoru thaazhvarayil

Adiverukal thaazhaathidamalle
Paambukal izhayum madayalle
Cheruvettu thadukkaathidamalle
Ada thanthaaro thanthinnaaro
Edaa madiyaa madi kalayeda
Mathiyeda nee paniyeda
Karuppum kaadiyum kalaykki ozhikketee
Variykka plamoottil..... variykka plamoottil
Ee paruthimalayile
Parunthu vilikkaneda parakku parakkeda kanna (2)
(angethala......... )

Kunnolam venda kunnikkuruvolam mannundele
Ooho kannanchirattayil ponnan vilayikkum
Paathiraanelum vilayiykkum
Vaadaamala vadamalayarikiloru anchekkar
Purayidamathiloru muthalakkinarunde
Appanu vatta vattaakkinarunde....
Athinarikathoru tharishitamunde
Tharishukal vittavar arikathunde
Thampraakkanmaare.....tharikida thampraakkanmaare......
Aahaa poochakal vruthiyulla poochakal
Paaluvacha paathram vruthiyaakkum poochakal
(angethala......... )
Language: Malayalam

തകധിമി തന്താന തകധിമി തന്താന
തകധിമി തന്താന തകധിമി തന്താന തോം
താന താന തക തന്താന തോം

അങ്ങേത്തല അതിരും തല
വട്ടാരത്തെ അമ്പിളിമാമന്
കൊമ്പാര കൊമ്പുണ്ടെടാ പൊന്നാ....
ആ കൊമ്പിന്മേൽ ഊഞ്ഞാലിട്ടാകാശത്തോട്ടാടുമ്പം
എന്തോരം തന്തോയം ഡാ....
അപ്പനൊരായുസ്സുണ്ടേ കട്ടില് പണിയും
കട്ടിലിൽ നിന്നേ താലാട്ടും
എട്ടു നില കൊട്ടാരക്കെട്ടിൽ..
രാജകുമാരകനാക്കും കൽക്കണ്ട
കണിയാം പൊൻമകനേ....
ഈ പരുത്തിമലയിലെ
പരുന്ത് വിളിക്കണെടാ പറക്ക്‌ പറക്കെടാ കണ്ണാ (2)
(അങ്ങേത്തല......... )

ഒന്ന് തൊടുന്നിടത്തെല്ലാം
തെളിനീരുറവകൾ പൊട്ടുമ്പോൾ
ഇറയത്തും മുറ്റത്തും നിറനാഴി
പൂവിതറാനിതിലേ വായോ കരുമാടിക്കുട്ടാ..കുട്ടാ
രാക്കുളിരാവിനു പോകണ്ടേ
തിരുമലയേറ്റിന് കൂടണ്ടേ..
അട ചോട് മറിക്കും ഭൂതക്കാറ്റിന് കുറ്റിയടിക്കണ്ടേ
ഉരുൾ പൊട്ടിയൊരു താഴ്വരയിൽ
അടിവേരുകൾ താഴാത്തിടമല്ലേ
പാമ്പുകൾ ഇഴയും മടയല്ലേ
ചെറുവെട്ടു തടുക്കാത്തിടമല്ലേ
അട തന്താരോ തന്തിന്നാരോ
എടാ മടിയാ മടി കളയെടാ
മതിയെടാ നീ പണിയെടാ
കറുപ്പും കാടിയും കലയ്ക്കി ഒഴിക്കെടീ
വരിയ്ക്ക പ്ലാമൂട്ടിൽ..... വരിയ്ക്ക പ്ലാമൂട്ടിൽ
ഈ പരുത്തിമലയിലെ
പരുന്ത് വിളിക്കണെടാ പറക്ക്‌ പറക്കെടാ കണ്ണാ (2)
(അങ്ങേത്തല......)

കുന്നോളം വേണ്ടാ കുന്നിക്കുരുവോളം മണ്ണുണ്ടേലേ
ഓഹോ കണ്ണഞ്ചിരട്ടയിൽ പൊന്നൻ വിളയിക്കും
പാതിരാണേലും വിളയിയ്ക്കും
വാടാമല വടമലയരികിലൊരു അഞ്ചേക്കർ
പുരയിടമതിലൊരു മുതലക്കിണറുണ്ടേ
അപ്പന് വറ്റാ വറ്റാക്കിണറുണ്ടേ....
അതിനരികത്തൊരു തരിശിടമുണ്ടേ
തരിശുകൾ വിറ്റവർ അരികത്തുണ്ടേ
തമ്പ്രാക്കന്മാരേ.....തരികിട തമ്പ്രാക്കന്മാരേ......
ആഹാ പൂച്ചകൾ വൃത്തിയുള്ള പൂച്ചകൾ
പാലുവച്ച പാത്രം വൃത്തിയാക്കും പൂച്ചകൾ
(അങ്ങേത്തല.... )
Movie/Album name: Udayon

Movie Summary: Udayon (2005) is a Malayalam action-drama starring Mohanlal as a man returning to his village to uncover truths about his past and confront powerful adversaries.

Song Credits: Sung by M. G. Sreekumar; composed by Ouseppachan; lyrics by Gireesh Puthenchery.

Musical Style: Melodic folk-flavored film song with traditional Kerala percussive elements.

Raga Details: Not available.

Key Artists Involved: Mohanlal (film lead); Ouseppachan (music); Gireesh Puthenchery (lyrics); M. G. Sreekumar (playback).

Awards & Recognition: Not available.

Scene Context: Not available.


Artists