Ammayenna vaakku

2005
Lyrics
Language: English

Ammayenna vaakku kondu pooja cheythidaam
Ammayenna veena kondu paattu meettidaam
Nenchile paalamrutheki venalil thanalaayi
Enteyee janmam ninnu pollum maruyaathrayil

Aadyam nee harisreeyaayu naathumpil
Arivaay neeyakamizhiyil
Pinne nee swaramazhayaay idanenchil
Samgeetham murajapamaay
Kaattilkkedaathe kaithirinaalamaay
Kaavalirunnente kaalkkalthalodi
Maayaatha kanneerum mattaarum kaanaathe
Chundil pakarum kanalaanu nee
(ammayenna...)

Ennum njaanunarumpol nin roopam
Poovithalaay theliyename
Ennum njaan paadumpol nin naamam
Keerthanamaay thonnename
Ariyaathe njaan cheythoraparaadhamellaam
Alivode theerthenne pulkename
Nee thanna nerinte theeraatha mohathin
Thaniye ozhukum puzhayaanu njaan
(ammayenna...)
Language: Malayalam

അമ്മയെന്ന വാക്കുകൊണ്ട് പൂജ ചെയ്തിടാം
അമ്മയെന്ന വീണകൊണ്ട് പാട്ടു മീട്ടിടാം
നെഞ്ചിലെ പാലമൃതേകി വേനലിൽ തണലായി
എന്റെയീ ജന്മം നിന്നു പൊള്ളും മരുയാത്രയിൽ

ആദ്യം നീ ഹരിശ്രീയായ് നാത്തുമ്പിൽ
അറിവായ് നീയകമിഴിയിൽ
പിന്നേ നീ സ്വരമഴയായ് ഇടനെഞ്ചിൽ
സംഗീതം മുറജപമായ്
കാറ്റിൽക്കെടാതെ കൈത്തിരിനാളമായ്
കാവൽ ഇരുന്നെന്റെ കാൽക്കൽത്തലോടീ
മായാത്ത കണ്ണീരു മറ്റാരും കാണാതെ
ചുണ്ടിൽ പകരും കനലാണു നീ
(അമ്മയെന്ന....)

എന്നും ഞാനുണരുമ്പോൾ നിൻ രൂപം
പൂവിതളായ് തെളിയേണമേ
എന്നും ഞാൻ പാടുമ്പോൾ നിൻ നാമം
കീർത്തനമായ് തോന്നേണമേ
അറിയാതെ ഞാൻ ചെയ്തോരപരാധമെല്ലാം
അലിവോടെ തീർത്തെന്നെ പുൽകേണമേ
നീ തന്ന നേരിന്റെ തീരാത്ത മോഹത്തിൽ
തനിയേ ഒഴുകും പുഴയാണു ഞാൻ
(അമ്മയെന്ന...)
Movie/Album name: Ponmudippuzhayorathu
Artists