അറിയാതെ ഇഷ്ടമായി അന്നുമുതലൊരു സ്നേഹ ചിത്രമായി മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ എന്റെ എല്ലാമായി
അതിലേറെ ഇഷ്ടമായി എന്തു പറയാനാമെന്ന ചിന്തയായ് പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ എന്റെ മാത്രം നീ
ഈ മൌനം മറയാക്കി ചെറു കൂട്ടിൽ നമ്മളിരുന്നു ഒരു വാക്കും മറുവാക്കും പറയാതെ കണ്ണു നിറഞ്ഞു ചെറു മാന്തളിർ നുള്ളിയ കാലം ഇന്നോർമ്മയിലുണരും നേരം വിരഹം വിതുമ്പിൽ ഹൃദയം പിടഞ്ഞു നീ തേങ്ങുകയായ് കാതിൽ (അറിയാതെ..)
ആരും കൊതിച്ചു പോകും മണിത്തുമ്പിയായ് നീയെൻ തീരാ കിനാവു പാടം തിരഞ്ഞെത്തിയെന്റെ മുന്നിൽ പാട്ടുപാടി നിന്ന കാലം ഓർമ്മയിൽ തെളിഞ്ഞിടുമ്പോൾ മിഴികൾ തുടച്ചും കൈയെത്തും ദൂരത്തിൽ നിൽക്കുന്നു നീ (അറിയതെ..)
ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ പ്രാണൻ പകുത്തു നൽകി ഉറങ്ങാതിരുന്ന രാവിൽ നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ? പ്രണയം മനസ്സിൽ എന്നാലും തീരാത്ത സല്ലാപമായി (അറിയാതെ..)