Dukhangal naam muthaakkum Korkkum naam pon noolinmel Chaarthum naam ee ormmathan Chithrathil ponmaalayaay Mrithiye vennidumaa Smrithikal than poovanam Arulumee shaanthi than Thalirukal chaarthidum Devabhoovil alayuka naam (asthamaya...)
Language: Malayalam
അസ്തമയച്ചെങ്കടലിൽ എത്ര പകൽ താണടിഞ്ഞൂ വേർപിരിയാൻ മാത്രമോ ഈ സ്നേഹതീരം നാമണഞ്ഞൂ ഇണയെങ്ങു പോയ് ഇരുൾ വീഥിയിൽ തനിയേ വരും പ്രിയതാരമേ ഏകാകിനീ നീ രാഗിണീ (അസ്തമയച്ചെങ്കടലിൽ...)
കാറെല്ലാം പോയ് മാനത്തെ കാവെല്ലാം പൂ ചൂടീലേ പ്രാവെല്ലാം ചേക്കേറീലേ രാപ്പാടീ നീ കേഴുന്നോ ഒടുവിൽ നാം വന്നിടും ഹരിതമാം ഛായയിൽ കരളിലെ നൊമ്പരം കനികളായ് ചാർത്തിടും തീരഭൂവിൽ അലയുക നാം (അസ്തമയച്ചെങ്കടലിൽ...)
ദുഃഖങ്ങൾ നാം മുത്താക്കും കോർക്കും നാം പൊൻ നൂലിന്മേൽ ചാർത്തും നാം ഈ ഓർമ്മ തൻ ചിത്രത്തിൽ പൊൻമാലയായ് മൃതിയെ വെന്നിടുമാ സ്മൃതികൾ തൻ പൂവനം അരുളുമീ ശാന്തി തൻ തളിരുകൾ ചാർത്തിടും ദേവഭൂവിൽ അലയുക നാം (അസ്തമയച്ചെങ്കടലിൽ...)