അച്ഛന്റെ പൊന്നു മോളേ രാരോ രാരാരോ അമ്മേടെ കുഞ്ഞു വാവേ രാരോ രാരാരോ കൈയ്യിൽ വളയിട്ട് കണ്ണിൽ മഷിയെഴുതി പൊന്നരമണി കിങ്ങിണി കിലു കിലെ കിലുക്കി (അച്ഛന്റെ...)
നെയ്യുരുള കുഞ്ഞുരുള കൈയ്യിൽ വാങ്ങണ്ടെ ഗുരുവായൂർ തൂവെണ്ണ കുഞ്ഞുവായിൽ നിറക്കേണ്ടെ കളികൂട്ടരുമായ് വഴക്കു കൂടി കരിവള എല്ലാം കരഞ്ഞുടയുമ്പോൾ ഓ സാരമില്ലെന്നു പറഞ്ഞു കരയാതാക്കീലേ ഞാൻ കരയാതാക്കീലേ (അച്ഛന്റെ..)
അറിവെല്ലാം അറിയേണ്ടെ നാലക്ഷരം എഴുതണ്ടേ എന്നെക്കാൾ വലുതായ് നീ നാളെ വളരണ്ടേ വാനോളം വലുതായാലും പൊന്നു മോളായ് വിളികേൾക്കേണം ഒരു പെൺ കിടാവായ് വളർന്നു നീയുമൊരമ്മയാകേണം നല്ലൊരമ്മയാകേണം (അച്ഛന്റെ...)