അമ്പാടി തന്നിലെ ഉണ്ണിയെ പോലെ നീ കൊമ്പനാണെങ്കിലും കണ്ണേ അമ്മൂമ്മ പൂതിയാലീ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലി ഇല്ലില്ല മുത്തിയെ കണ്ടു മയങ്ങൂ നീ നല്ല കിനാവുള്ള കണ്ണില്‍ ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍ ഒത്തിരി മോഹിച്ചു പോയി (ആഴക്കടലിന്റെ...)
ഏലൊ..ഏലോ..ഏലോ....
വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചു വള്ളം തുഴഞ്ഞൊന്നു പോയാല്‍ വെള്ളി വിതാനിച്ച വെള്ളാരം കല്ലുള്ള കൊട്ടാര മുറ്റത്തു ചെല്ലാം കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ് തന്നെ വാങ്ങാം നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം നിന്നെ മോഹിച്ച പെണ്ണാളു വേണം (ആഴക്കടലിന്റെ...)
Movie/Album name: Chaanthu Pottu
Movie Summary:Chaanthu Pottu is a 2005 Malayalam film centered on the lives and struggles of a fishing community, exploring themes of love, loss, and the sea that sustains and threatens them.
Song Credits: Song "Aazhakkadalinte"; film Chaanthu Pottu (2005); language Malayalam.
Musical Style: Melodic semi-classical film song with a soulful, ocean-evoking character typical of Malayalam film music of the mid-2000s.