അമ്പാടി തന്നിലെ ഉണ്ണിയെപോലെ നീ കൊമ്പനാണെങ്കിലും കണ്ണേ അമ്മൂമ്മ പൂതിയാലെ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലാം ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങു നീ നല്ല കിനാവുള്ള കണ്ണില്‍ ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍ ഒത്തിരി മോഹിച്ചുപോയി (ആഴക്കടലിന്റെ) [ഏലേലോ ..ഏലേലോ ..ഏലേലോ ...ഏലേലോ ...]
വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചുവള്ളം തുഴഞ്ഞൊന്നു പോയാല്‍ വെള്ളിവിതാനിച്ച വെള്ളാരംകല്ലുള്ള കൊട്ടാരമുറ്റത്തു ചെല്ലാം കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ് തന്നെ വാങ്ങാം നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം നിന്നെ മോഹിച്ച പെണ്ണാളു വേണം (ആഴക്കടലിന്റെ)