Ramya raaga sarassilo nin laasya kalayilo Pushpabaana punchir than pulakam njaan kandu O... Praanan aake kuliraniyum veenaa naadamo Nin manassil thulumbi nilkkum jathikal njaan kettu Priya jathikal njaan kettu (aayiram....)
Language: Malayalam
ആയിരം പൂവിരിഞ്ഞാല്‍ അരവസന്തം ആത്മസഖീ നീ ചിരിച്ചാല്‍ ആയിരം വസന്തം കോടി കോടി തുള്ളി വീണു നിറഞ്ഞു നീരാഴീ എന്‍ പ്രിയാ നിന്‍ ചുണ്ടുകളില്‍ പതഞ്ഞു പാലാഴി (ആയിരം..)
നിത്യ നീലനഭസ്സിലോ നിന്‍ ലോല മിഴിയിലോ ? ഇന്ദ്രചാപം തൊഴുതുണരും അഴകു ഞാന്‍ കണ്ടു ഓ.ഓാ.. സ്വര്‍ഗ്ഗഹംസം പറന്നുയരും സ്വാതി ഗീതമോ നിന്‍ മൊഴിയിലൊഴുകി വരും ധ്വനികള്‍ ഞാന്‍ കേട്ടൂ (ആയിരം..)
രമ്യ രാഗ സരസ്സിലോ നിന്‍ ലാസ്യകലയിലോ ? പുഷ്പബാണ പുഞ്ചിരിതന്‍ പുളകം ഞാന്‍ കണ്ടു ഓ.ഓാ.. പ്രാണനാകെ കുളിരണിയും വീണ നാദമോ? നിന്‍ മനസ്സില്‍ തുളുമ്പി നില്‍കും ജതികള്‍ ഞാന്‍ കേട്ടൂ, പ്രിയ ജതികള്‍ ഞാന്‍ കേട്ടൂ..(ആയിരം..)