Aasha aasha

2005
Lyrics
Language: Malayalam

ആശാ... ആശാ...
ഹേയ് ആശാ... ഹേയ് ആശാ...

തകില് കൊട്ടി താളമിടാൻ ആശാ ആശാ
താളമിട്ട് തുടിയിളകാൻ ആശാ ആശാ
കനവു കൊണ്ടൊരു കോട്ട കെട്ടാൻ ആശാ ആശാ...
കോട്ടക്കുള്ളില് കൊട്ടാരം കെട്ടാൻ ആശാ ആശാ
കാറ്റോടാശാ കടലോടാശാ...
കണ്ണിൽ കണ്ടാൽ കൈയ്യിൽ കിട്ടാൻ ആശാ ആശാ
ആശ ആശ ആശാ ആശ
(തകില് കൊട്ടി...)

കിളികളെ പോലെ കള കളകളം പാടാൻ
പൂക്കാക്കൊമ്പിലെ പൂവായ് പൂക്കാൻ ആശാ ആശാ...
മഴമുകിൽത്തേരിൽ മണി മഴമുകിൽത്തേരിൽ
അമ്പിളി മാമന്റെ വാലേൽ പിടിക്കാൻ ആശാ ആശാ...
മാനത്തുദിക്കണ മാമഴ വില്ലു കൊണ്ടൂയൽപ്പടി ഒരുക്കാൻ
ഊയൽപ്പടിയേറി ആകാശത്താര കൊണ്ടമ്മാനപ്പന്തടിക്കാൻ
കൊട്ടാരത്തിലെ രാജാവാകാൻ ആശാ... ആശാ...
ആശ ആശ ആശാ ആശാ...
(തകില് കൊട്ടി...)

അലകളെപ്പോലെ കുളിരലകളെപ്പോലെ
അക്കരെയിക്കരെ തൊട്ടുകളിക്കാൻ ആശാ ആശാ
ചിപ്പികളെ പോലെ മുത്തുച്ചിപ്പികളെ പോലെ
ആശാമുത്തിനെ പേറി നടക്കാൻ ആശാ ആശാ...
ഓടക്കുഴലിലൊരോമനക്കാറ്റായ് തത്തിരിച്ചിന്തു മൂളാം
ഓമനപ്പാട്ടിന്റെ കന്നി നിലാവിലൊരോടി വള്ളം തുഴയാം
കൊട്ടാരത്തിലെ റാണിയെ കെട്ടാൻ ആശാ... ആശാ...
ആശ ആശ ആശാ ആശാ...
(തകില് കൊട്ടി...)
Movie/Album name: Junior Senior

Sentence Summary:
Junior Senior (2005) is a Malayalam film centered on the lives and friendship of a group of young college students, exploring their aspirations, romances, and the challenges they face as they transition into adulthood.

Song Credits:
- Song: "Aasha Aasha"
- Film: Junior Senior (2005)
- Language: Malayalam
- Music Director: S. P. Venkatesh
- Lyricist: Not reliably available
- Playback Singers: Not reliably available

Musical Style:
Upbeat, youth-oriented melodic pop-folk blend typical of mid-2000s Malayalam campus films, with light orchestration and rhythmic percussion.

Raga Details:
Not reliably available.

Key Artists Involved:
- Music: S. P. Venkatesh
- Film direction: Not reliably available from the provided information
- Cast/playback details: Not reliably available

Awards & Recognition:
No verifiable awards or recognition information available.

Scene Context:
Not reliably available.


Artists