ആയിരത്തില്‍ ഞാന്‍ ഒരുവന്‍ - നിങ്ങള്‍ അനുവദിച്ചാല്‍ പ്രിയ നായകന്‍ ഞാന്‍ നിനച്ചാല്‍ നിനച്ചത് നടത്തും കടന്നാലെയതിന്‍ പൂമുഖം ചിരിക്കും ഞാന്‍ വിളിച്ചാല്‍ മലകളും നദികളും കടല്‍കളും കൂടെ എന്‍ കൂട്ടിനായെത്തും ഈ ഉലകം കതകടച്ചാല്‍ തട്ടി വിളിക്കും അത് തുറക്കും ഉറങ്ങും മനം ഉണര്‍ന്നെണീറ്റാല്‍ ഏഴയ്ക്കും മെല്ലെ മെല്ലെ സ്വര്‍ഗ്ഗം തുറക്കും (ആയിരത്തില്‍ )
അരചനാണെങ്കിലും അമരനാണെങ്കിലും കുറ്റങ്ങള്‍ ചെയ്യുവോരെ നിത്യവും ഞാന്‍ എതിര്‍ക്കും ധര്‍മ്മത്തെ ശക്തിപ്പെടുത്തും നെറ്റിയിന്‍ വേര്‍പ്പുതുള്ളി നിലത്തില്‍ വീഴും മുന്നേ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന് കൂലി വാങ്ങിക്കൊടുക്കും സത്യത്തിന്‍ ഗാഥ പാടി ഉലകം കതകടച്ചാല്‍ തട്ടി വിളിക്കും അത് തുറക്കും ഉറങ്ങും മനം ഉണര്‍ന്നെണീറ്റാല്‍ ഏഴയ്ക്കും മെല്ലെ മെല്ലെ സ്വര്‍ഗ്ഗം തുറക്കും (ആയിരത്തില്‍ )
വിപ്ലവം ജയിച്ചീടട്ടെ പുഞ്ചിരി വിടര്‍ന്നീടട്ടെ ഓരോരോ വീട്ടിലും ഓരോരോ സൂര്യന്‍ സ്വന്തമായ് ജ്വലിച്ചീടട്ടെ വാഴ്വു വിരിഞ്ഞീടട്ടെ വറുതി ഒഴിഞ്ഞീടട്ടെ ഉടല്‍ വിയര്‍ക്കുവോര്‍ക്ക് ഉലകങ്ങള്‍ സ്വന്തം ഉറക്കെ ചൊല്ലീടട്ടെ ഇനി വരും സൂര്യന്‍ വരട്ടെ ആ ഇരുള്‍ക്കോട്ടകള്‍ തകരാന്‍ പഴയ പക പടയെടുത്താല്‍ ശക്തി ബുദ്ധി കൊണ്ടതിനെ ജയിച്ചു നിലക്ക് (ആയിരത്തില്‍ )