Aattumazhachaattum

2004
Lyrics
Language: English

Aatu mazha chattum
Njaattuvela kaattum
Aatu mazha chattum
Njaattuvela kaattum
Mangala thiru manjal sooryanu therottam
Marikaavadi koothu kummi than theyyattam

Maattuvandi paattum
Kodamanjin maattum
Pottu thottoru pulari penninte pukkarum
Pootha thaamara therirangattee ammadi

Vaayaadi thathamme punnellin thellundo theyyaram
Thekku paattinte thekkini paadathe thannaram
Vaayaadi thathamme punnellin thellundo theyyaram
Thekku paattinte thekkini paadathe thannaram
Koyil maadam kanivin odam
Thai pirannal thenozhukana oraattu theeram
Kodi maatti koode vannu pooram

Maattuvandi paattum
Kodamanjin maattum
Pottu thottoru pulari penninte pukkarum
Pootha thaamara therirangattee ammadi

Meenamma thenamma meyyara pandangal theerkende
Koythu kaalathe kanni nilavine cherende
Meenamma thenamma meyyara pandangal theerkende
Koythu kaalathe kanni nilavine cherende
Mazha nananjal veyil virinjal
Mayil menanja koodu cherende
Maankuyilinu thaali chaarthidende

Sindhiyile sindhiyile aayo sindhiyile
Sindhiyile sindhiyile aayo sindhiyile.....
Language: Malayalam

ആറ്റ് മഴ ചാറ്റും
ഞാറ്റുവേല കാറ്റും
ആറ്റ് മഴ ചാറ്റും
ഞാറ്റുവേല കാറ്റും
മംഗള തിരു മഞ്ഞള്‍ സൂര്യന് തേരോട്ടം
മാരികാവടി കൂത്ത്‌ കുമ്മി തന്‍ തെയ്യാട്ടം

മാട്ടുവണ്ടി പാട്ടും
കോടമഞ്ഞിന്‍ മാറ്റും
പൊട്ടു തൊട്ടൊരു പുലരി പെണ്ണിന്റെ പുക്കാറും
പൂത്ത താമര തേരിറങ്ങട്ടെ അമ്മാടി

വായാടി തത്തമ്മേ പുന്നെല്ലിന്‍ തെല്ലുണ്ടോ തെയ്യാരം
തേക്ക് പാട്ടിന്റെ തെക്കിനി പാടത്തെ തന്നാരം
വായാടി തത്തമ്മേ പുന്നെല്ലിന്‍ തെല്ലുണ്ടോ തെയ്യാരം
തേക്ക് പാട്ടിന്റെ തെക്കിനി പാടത്തെ തന്നാരം
കോയില്‍ മാടം കനിവിന്‍ ഓടം
തൈ പിറന്നാല്‍ തേനൊഴുകണ ഒരാറ്റു തീരം
കോടി മാറ്റി കൂടെ വന്നു പൂരം

മാട്ടുവണ്ടി പാട്ടും
കോടമഞ്ഞിന്‍ മാറ്റും
പൊട്ടു തൊട്ടൊരു പുലരി പെണ്ണിന്റെ പുക്കാറും
പൂത്ത താമര തേരിറങ്ങട്ടെ അമ്മാടി

മീനമ്മ തേനമ്മ മെയ്യാര പണ്ടങ്ങള്‍ തീര്‍കെണ്ടേ
കൊയ്ത്തു കാലത്തെ കന്നി നിലാവിനെ ചേറേണ്ടേ
മീനമ്മ തേനമ്മ മെയ്യാര പണ്ടങ്ങള്‍ തീര്‍കെണ്ടേ
കൊയ്ത്തു കാലത്തെ കന്നി നിലാവിനെ ചേറേണ്ടേ
മഴ നനഞ്ഞാല്‍ വെയില്‍ വിരിഞ്ഞാല്‍
മയില്‍ മെനഞ്ഞ കൂട് ചേരേണ്ടേ
മാങ്കുയിലിന് താലി ചാർത്തിടേണ്ടേ

സിന്ധിയിലെ സിന്ധിയിലെ ആയോ സിന്ധിയിലെ
സിന്ധിയിലെ സിന്ധിയിലെ ആയോ സിന്ധിയിലെ .....
Movie/Album name: Kaakkakarumban
Artists