വളര് വളര് അമ്മ മടിയില്‍ വളര്‍നിലാവേ വളര് അല്ലിമലരായ് അമ്മ നെഞ്ചിന്‍ താളമേ നീ വളര് തേനിളംകാറ്റില്‍ ആലില ചൊല്ലും രാമനാമം കേട്ടുണരാന്‍ ആലോലം പൂവേ നീ ആവോളം ഉറങ്ങ് ഉറങ്ങ്... ഉറങ്ങ്...
നിന്റെ ചിരിയായ് തിരി തെളിഞ്ഞാല്‍ അമ്മയെല്ലാം മറക്കാം നീ ചിരിക്കാന്‍ അമ്മ ചിരിക്കാം നിന്നെയുണര്‍ത്താന്‍ ഉണരാം നീ നടക്കുമ്പോള്‍ കാല്‍ച്ചിലമ്പായ് ഞാന്‍ കൂടെ എന്നും നടക്കാം ആലോലം പൂവേ നീ ആവോളം ഉറങ്ങ് ഉറങ്ങ്... ഉറങ്ങ്...