Amme ennoru

2004
Lyrics
Language: Malayalam

അ....

അമ്മേ എന്നൊരു കൊഞ്ചല്‍
മെല്ലെ കാതില്‍ ചൊല്ലൂ
പകരം നല്‍കാമമ്മ പുന്നാരപ്പൊന്നുമ്മ
താലിപ്പീലിക്കാറ്റിന്‍ താലോലം ഞാന്‍ നല്‍കാം
തന്മയിലേ നന്മയുമായു് നല്ലവനായു് നീ വളരു്

അമ്മേ എന്നൊരു കൊഞ്ചല്‍
മെല്ലെ കാതില്‍ ചൊല്ലൂ

സൂര്യോദയം പൊന്‍ സൂര്യോദയം
ഇനി എന്റെ ജന്മം മേലേ പുതുസൂര്യോദയം
(സൂര്യോദയം )
മോഹങ്ങള്‍ തളിരണിയാന്‍ പൂക്കാലം കുളിരണിയാന്‍
നീയെന്‍ ജീവനില്‍ കതിരാടും പുലരിയായു്

അമ്മേ എന്നൊരു കൊഞ്ചല്‍
മെല്ലെ കാതില്‍ ചൊല്ലൂ

രാത്തെന്നലേ നല്ലീണങ്ങളായി
ഇനി മെല്ലെ മെല്ലെപ്പാടൂ മോനുറങ്ങാറായി
(രാത്തെന്നലേ)
വെള്ളിളവെയില്‍ പാറിവരൂ
വെണ്‍ത്തൂവല്‍ വീശി വരൂ
കാണാക്കനവുകള്‍ ഈ കരളില്‍ നിറയുവാന്‍

(അമ്മേ എന്നൊരു)
Movie/Album name: Thudakkam
Artists