ലലലലലാ... ആരുപറഞ്ഞു ആരുപറഞ്ഞു ഞാൻ കണ്ടതു രാക്കനവണെന്നാരു പറഞ്ഞു ഏഴുനിറം എഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞതു പോലെന്നാരു പറഞ്ഞു കളിചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ ആരാണീ കള്ളം ചൊല്ലിയതാരാണാവോ ആരുപറഞ്ഞു ആരുപറഞ്ഞു ഞാൻ കണ്ടതു രാക്കനവണെന്നാരു പറഞ്ഞു
ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ താരാകാശം പകരം നൽകി നീ ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ പൊന്നിൻ പുലർക്കാലം പകരം തന്നു നീ അഴകേ നീ അറിയാമറയത്തു അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ അന്നാദ്യം കേട്ടു പ്രണയം മൃദുപല്ലവിയായ് (ആരുപറഞ്ഞു...) ലലലലാ...
നീ ചുംബനചെമ്പകപ്പൂ വിരിച്ചു അതിലനുരാഗത്തേൻ നിറച്ചു നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു നീയെന്നാത്മാവിനുള്ളിൽ മയങ്ങി പൂവായ് നീ കരളിൽ പൂമഴയായ് മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ് (ആരുപറഞ്ഞു...)
Movie/Album name: Pulivaal Kalyaanam
Movie Summary:Pulivaal Kalyaanam (2003) is a Malayalam comedy-drama centered on a young man named Manikandan (Jayaram) and the marital and familial complications that arise around his marriage, involving his bride and her family, blending humor with emotional family drama.
Song Credits:
- Song: "Aaru Paranju"
- Film: Pulivaal Kalyaanam (2003)
- Lyricist: Unknown (not reliably available)
- Music Composer: Suresh Peters
- Singer(s): Not reliably available
Musical Style: Melodic Malayalam film song with a light, conversational, folk-inflected feel typical of early-2000s Malayalam cinema.
Raga Details: Not reliably available.
Key Artists Involved:
- Music: Suresh Peters
- Film director: Vinayan
- Lead actors: Jayaram, and the film's female lead