ആകാശ പൂപ്പാടം മിന്നി തെന്നുമ്പോൾ ഉള്ളിൽ ഒരു നൂറു മഴനൂലായ് സ്നേഹം പെയ്യുമ്പോൾ (2) എരി വെയിൽ കുടമാറും മനസ്സിന്റെ തീരത്ത് കരിയില കിളി പാടും കനവിന്റെ ഓരത്ത് ആതിര രാപ്പെണ്ണിൻ വളകിലുക്കം അവൾ സ്വാന്ത്വനമോതുന്ന വാക്കിൻ കിലുക്കം (ആകാശ) ഒരു മരുക്കാറ്റിൽ ചെറു തൂവൽ ചിറകേറീ പല നിഴൽക്കാടിന്റെ ഓരം താണ്ടീ (2) കനിവോലും കനി തേടീ പറന്നു പറന്നു തളർന്നു നില്ക്കും രാവേ പോരൂ.... പോരൂ..... വരവേൽക്കുന്നീ പനിനീർക്കൂട്ടിൽ വിരുന്നുണ്ടു പാടാനായ് (ആകാശ) മുടി അഴിച്ചാടും മഴമുകിലിൻ പുറമേറീ തലയുലഞ്ഞാടുന്ന കടലും നീന്തീ (2) മഴവില്ലിൻ തുഴ തേടീ പൊലിഞ്ഞു പൊലിഞ്ഞു മറഞ്ഞു നിൽക്കും രാവേ വായോ.... വായോ..... കര നീട്ടുന്നീ ഇളനീർപട്ടിൻ തനുവായി തലോടിടാം (ആകാശ)
Movie/Album name: Zameendaar
Sentence Summary: Zameendaar is a 2003 Malayalam film centred on a powerful landowning family, their rural stronghold, and the conflicts of love, loyalty and vengeance that unfold within and around it.
Song Credits: "Aakaashappooppaadam" — Film: Zameendaar (2003); Language: Malayalam. (Specific lyricist/composer/singer credits not reliably available.)
Musical Style: Melodic film-song style with a soft, romantic lilt typical of early-2000s Malayalam cinema, blending light orchestration with expressive vocal delivery.