Azhake

2003
Lyrics
Language: English

Azhake kanmaniye azhalin poovithale
Manassinte kilivaathil ariyaathe thurannoru
Mazhavil chirakulla kavithe.. neeyente
Kasthoorimaan kurunnu..
Ente kasthoorimaan kurunnu....
Azhake kanmaniye azhalin poovithale....

Mukilaanu njaan, mookanomparam urangunna kaarvarnna megham..
Vezhaampal njaan, daaahichchalayumpol
Mazhayaay nee niranju peythu
Puthiya kinaakkal ponvalayaninju...
Kaalam kathiraninju
Nammal namme thirichcharinju...
Neeyariyaathiniyilloru nimisham
Neeyillaathiniyilloru swapnam
Neeyaanellaam ellaam thozhi...
Uyire...en uyire....kanivin kani malare....

Poovaanu nee, ennil ithalittoranuraaga niramulla poovu...
Thenaanu nee, ente ninavinte ilakkumpil nirayunna poonthen..
Poovinte karalil kaarvandinariyaaththa
Kaamuka mohangalundo, iniyum
Pranaya rahasyyamundo
Chundil chundil muttiyurummiya
Snehakkuruvikal pallavi paadi
Chumbana madhura pulari virinju

Azhake kanmaniye.. azhalin poovithale....
Uyire...uyire....en uyire.....en uyire...
Language: Malayalam

അഴകേ കണ്മണിയേ അഴലിൻ പൂവിതളേ
മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു
മഴവിൽച്ചിറകുള്ള കവിതേ നീയെന്റെ
കസ്തൂരിമാൻ‌കുരുന്നു്
എന്റെ കസ്തൂരിമാൻ‌കുരുന്നു്...
അഴകേ കണ്മണിയേ അഴലിൻ പൂവിതളേ

മുകിലാണു ഞാൻ മൂകനൊമ്പര-
മുറങ്ങുന്ന കാർവർണ്ണമേഘം
വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ
മഴയായ് നീ നിറഞ്ഞു പെയ്തു
പുതിയ കിനാക്കൾ പൊൻ‌വളയണിഞ്ഞു
കാലം കതിരണിഞ്ഞു
നമ്മൾ നമ്മെ തിരിച്ചറിഞ്ഞു
നീയറിയാതിനി ഇല്ലൊരു നിമിഷം
നീയില്ലാതിനി ഇല്ലൊരു സ്വപ്നം
നീയാണെല്ലാം എല്ലാം തോഴി
ഉയിരേ എൻ ഉയിരേ കനിവിൻ കണിമലരേ..

പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗനിറമുള്ള പൂവു്..
തേനാണു നീ എന്റെ നിനവിന്റെ ഇളം‌കുമ്പിൾ നിറയുന്ന പൂന്തേൻ
പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത
കാമുകമോഹങ്ങളുണ്ടോ
ഇനിയും പ്രണയരഹസ്യമുണ്ടോ
ചുണിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ
സ്നേഹക്കുരുവികൾ പല്ലവി പാടി
ചുംബനമധുരപ്പുലരി വിരിഞ്ഞു

അഴകേ കണ്മണിയേ അഴലിൻ പൂവിതളേ
ഉയിരേ ഉയിരേ എൻ ഉയിരേ
Movie/Album name: Kasthoorimaan
Artists