Aalilathaaliyumaay

2003
Lyrics
Language: English

Aalila thaaliyumaay varu nee
Thinkale ithile.. ithile ~
Aavani poykayil naanamolum
Aambalo vadhuvaay arike
Maanathaay mukil akale marayumoru
Yaamathil anuraagamaliyumoru {maanathaay}
Maangalyam raavil
{aalila thaaliyumaay varu nee}

Mele maalikayil ninnum
Radhameri vanna manimaaran
Manavaattiyaaya vara manjulaangiyude
Swanthamaaya nimisham {mele maalikayil}
Varavelkku mayine nira mangalamarulu kokilame{2}
Surabhilamaayoru maniyara menayu
Madhuvana maanasame
{aalila thaaliyumaay varu nee}

Chandana kuriyaninjum
Naru kumkuma thilakamode
Kanakaanguleeyamaniyunna dheva sakhi
Devi lola neeye {chandanakkuri}
Ithalaniyunnallo kumudiniyude kanav nilaavoliyil {2}
Puthiyoru jeevitha vanikayilunaru
Kurumozhi mullakale
{aalila thaaliyumaay varu nee}
Language: Malayalam

ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലെ ഇതിലെ
ആവണിപ്പൊയ്കയില്‍ നാണമോലും
ആമ്പലോ വധുവായ്‌ അരികെ
മാനത്തായ്‌ മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു [മാനത്തായ്‌]
മാംഗല്യം രാവിൽ‍
[ആലിലത്താലിയുമായ്‌]

മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം [മേലെ]
വരവേല്‍ക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ[വരവേല്‍ക്കു]
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസ്സമേ
[ആലിലത്താലിയുമായ്‌]

ചന്ദനക്കുറിയണിഞ്ഞും നറുകുങ്കുമത്തിലകമോടെ
കനകാംഗുലീയമണിയുന്ന ദേവസവിധേ വിലോല നീയേ [ചന്ദന]
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവു നിലാവൊളിയില്‍ [ഇതളണിയുന്നല്ലൊ]
പുതിയൊരു ജീവിത വനികയിലുണരൂ
കുറുമൊഴി മുല്ലകളേ
[ആലില താലിയുമായ്‌]
Movie/Album name: Mizhirandilum
Artists