Ee hridayangal nernnidum Nin shubhayaathra Nin thunayaayi vannidum Ee japamaala Makale poy varu nee Mishihaa choodum kudayaay Manasse poy varu nee Mannil kanivin niravaay (aa kanakathaaramo)
Language: Malayalam
ആ കനകതാരമോ ദിനാന്ത മണിദീപമോ നിന്റെ കണ്‍കളില്‍ ആ ദൈവനാമമോ പ്രകാശ വചനങ്ങളോ നിന്റെ വീഥിയില്‍ ദൂരെയേതോ കണ്ണുനീര്‍ തടാകം തേടി നീ പോവതെന്തിനോ ദൂരെയേതോ കണ്ണുനീര്‍ തടാകം തേടി നീ പോവതെന്തിനോ (ആ കനകതാരമോ )
തീവെയിലിന്റെ മാര്‍ഗ്ഗമോ നീ തിരയുന്നു കാലിടറുന്ന നൊമ്പരം നീ അറിയുന്നു തണലായ് നീ പിറന്നു തളരും മനസ്സില്‍ കുളിരായ് മിഴിയില്‍ സ്നേഹദീപം തെളിയും തപസ്സിന്‍ മകളായ് (ആ കനകതാരമോ )
ഈ ഹൃദയങ്ങള്‍ നേര്‍ന്നിടും നിന്‍ ശുഭയാത്ര നിന്‍ തുണയായി വന്നിടും ഈ ജപമാല മകളേ പോയ് വരൂ നീ മിശിഹാ ചൂടും കുടയായ് മനസ്സേ പോയ് വരൂ നീ മണ്ണില്‍ കനിവിന്‍ നിറവായ് (ആ കനകതാരമോ )