(കോ) കലകലപൂക്കണപാടം ഈ പുതുപുതു മരതകമണിയാം ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം
(കോ) ധിനകു ധിനകു ധിനകു ധിനകു ധിന ധിന (2)
(പു) ഈ മണ്ണു നീ തന്ന വരദാനമല്ലേ പറയൂ ശിവാനന്ദ സൗന്ദര്യമേ (കോ) ഓ.. (പു) ഈ ഭൂമി തേടുന്നൊരഭിരാമ രാഗം നിന്നാത്മഗാനത്തിനാലാപനം വിളകൊയ്തു തീരാത്ത വയലേലകള്‍ ശ്രുതി ചേര്‍ത്തു മീട്ടുന്ന മണ്‍ വീണകള്‍ പുഴകളും സ്നേഹത്തിരകളും മണ്ണിന്നമൃതമാം കീര്‍ത്തനം
(കോ) കലകലപൂക്കണപാടം ഈ പുതുപുതു മരതകമണിയാം ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം
(പു) എന്നും തളിര്‍ക്കുന്നൊരീ ഗ്രാമരാഗം കണ്ണന്റെ കാരുണ്യ വൃന്ദാവനം (കോ) ഓ... (പു) ഇതു രാമസാമ്രാജ്യ രാജാങ്കണങ്ങള്‍ തറവാട്ടിലുയരുന്ന രാമായണം ഈ ശക്തിഗീതത്തിന്നലമാലയില്‍ ഒരു സ്വര്‍ഗ്ഗമീ മണ്ണില്‍ നടമാടണം ഉദയമായു് നമ്മളുണരുവാന്‍ കൈകളുയരുവാന്‍ കാലമായു്
(കോ) കലകലപൂക്കണപാടം ഈ പുതുപുതു മരതകമണിയാം ഒരു നവയുഗനര്‍ത്തന താളം കേട്ടുണരാം