Kavithe....oh...oh...oh... Kavithe madanan ezhuthum kavithe Karalin madhupan thirayum kalike Nin chiriyaakum paalppuzhayil en Swapnangal neenthunnu hamsangalaay... Nin kanninathan kathiroliyaale Maarunnu njaanevam raagaardranaay... Vreelaavadiyaam chethohari nee Vidarumi mookathayil.... Amrithum kulirum uyirinnaruli En bhaavana pulki maaninni.....
Priyathe priyamaay nirayum azhake Varade varamaay thudarum mahithe.. Manjimayolum nin kavilina than Sindooram en janma saaphalyamaay Nirvrithiyekum thenizha paakum Nin maunam en mugda sangeethamaay Ekaanthathayil ekaakini nee Aliyumen chethanayil... (amrithum kulirum....)
Language: Malayalam
അമൃതും കുളിരും ഉയിരിന്നരുളി എൻ ഭാവന പുൽകി മാനിനീ.....(3) മൃദുവായ് ഒഴുകി ഹൃദയം തഴുകി ശ്രീദേവിയായ് നീയെൻ രാഗിണീ.... അമൃതും കുളിരും ഉയിരിന്നരുളി എൻ ഭാവന പുൽകി മാനിനീ....
കവിതേ....ഓ...ഓ...ഓ... കവിതേ മദനൻ എഴുതും കവിതേ കരളിൻ മധുപൻ തിരയും കലികേ നിൻ ചിരിയാകും പാൽപ്പുഴയിൽ എൻ സ്വപ്നങ്ങൾ നീന്തുന്നു ഹംസങ്ങളായ്... നിൻ കണ്ണിണതൻ കതിരൊളിയാലേ മാറുന്നു ഞാനേവം രാഗാർദ്രനായ്... വ്രീളാവദിയാം ചേതോഹരി നീ വിടരുമി മൂകതയിൽ.... അമൃതും കുളിരും ഉയിരിന്നരുളി എൻ ഭാവന പുൽകി മാനിനീ....
പ്രിയതേ പ്രിയമായ് നിറയും അഴകേ വരദേ വരമായ് തുടരും മഹിതേ.. മഞ്ജിമയോലും നിൻ കവിളിണ തൻ സിന്ദൂരം എൻ ജന്മസാഫല്യമായ് നിർവൃതിയേകും തേനിഴ പാകും നിൻ മൗനം എൻ മുഗ്ദസംഗീതമായ് ഏകാന്തതയിൽ ഏകാകിനി നീ അലിയുമെൻ ചേതനയിൽ... (അമൃതും കുളിരും....)