ആകാശപ്പൂപ്പാടം മിന്നിത്തെന്നുമ്പോൾ ഉള്ളിൽ ഒരു നൂറു മഴനൂലായ് സ്നേഹം പെയ്യുമ്പോൾ.. (ആകാശപ്പൂപ്പാടം....) എരിവെയിൽ കുട മാറും മനസ്സിന്റെ തീരത്തു് കരിയിലക്കിളി പാടും കനവിന്റെ ഓരത്തു് ആതിരാ രാപ്പെണ്ണിൻ വളകിലുക്കം... അവൾ സ്വാന്തനമോതുന്ന വാക്കിൻ കിലുക്കം ആകാശപ്പൂപ്പാടം മിന്നിത്തെന്നുമ്പോൾ ഉള്ളിൽ ഒരു നൂറു മഴനൂലായ് സ്നേഹം പെയ്യുമ്പോൾ..
ഒരു മരുക്കാറ്റിൽ ചെറു തൂവൽ ചിറകേറി... പല നിഴൽക്കാടിന്റെ ഓരം താണ്ടി.. (ഒരു മരുക്കാറ്റിൽ....) കനിവോലും കനി തേടി... പറന്നു പറന്നു തളർന്നു നിൽക്കും രാവേ... പോരൂ....പോരൂ.... വരവേൽക്കുന്നീ പനിനീർക്കൂട്ടിൽ വിരുന്നുണ്ടു പാടാനായ്... ആകാശപ്പൂപ്പാടം മിന്നിത്തെന്നുമ്പോൾ ഉള്ളിൽ ഒരു നൂറു മഴനൂലായ് സ്നേഹം പെയ്യുമ്പോൾ..
Movie Summary:Chethaaram is a 2001 Malayalam drama about a woman navigating love, loss, and social pressures, centering on themes of longing and memory.
Song Credits: Not available.
Musical Style: Melancholic melody with a semi-classical lilt, characteristic of early-2000s Malayalam film music.