Aarthu Vilikkunnu

2000
Lyrics
Language: Malayalam

ആർത്തു വിളിക്കുന്ന് പുള്ളുവര്
തുടിമുട്ടി ആർപ്പ് കൂട്ടുന്നോര്
പന്തം തെരക്ന്ന് കെട്ടാക്കുന്ന്
അരി നുരിച്ചും പന്തം കെട്ടാക്കുന്ന്
നാനാഴി ഉരിഞ്ഞാഴക്കെണ്ണയൊഴിച്ച്
തലക്കും മുലക്കല്ലേ തീവെക്ക്ന്ന്
വളഞ്ഞും പൊയി കെട്ടിയ പൂമുടിയോ
കത്തിക്കരിഞ്ഞും മണം പൊന്ത്ന്ന്
തുള്ളുന്ന തുള്ളിച്ചി പൂമുലയ്ക്ക്
രുതിരം തുടിക്കുന്ന പൂമുലയ്ക്ക്
മാറത്തെ പഞ്ചാര പൂമുലയ്ക്ക്
മുക്കണ്ണൻ പന്തം പിടിച്ചോളുന്നു

പന്തം മുറിഞ്ഞു പൊലിയോളവും
പൂമുല കയികുന്ന് പുള്ളുവര്
വെയിലത്തെ പൂമാല പൂവു പോലെ
പൂവൻപഴം ചുട്ടെടുത്തപോലെ
കത്തിക്കരിഞ്ഞങ്ങ് പൂമാതയോ
ചന്ദനകെട്ട് കയിക്കും പോലെ
ഉറുങ്കിനെറംകൊള്ള വീണവള്
പുറംതോല്‌ മുടിവരെങ്ങിങ്ങോണ്ടേര്
മാടപറമ്പത്തെ മഞ്ഞുമാട്
തല പൊട്ടിയ പാമ്പ് പുളയും പോലെ
ഉടകൊത്തിയ കൈയ്പിടക്കും പോലെ
ഉടഞ്ഞും പിടഞ്ഞും കളിക്കുന്നോള്
നെഞ്ചും തലയിട്ടടിക്കുന്നോള്
വലം കൈയിട്ട് പിടക്കുന്നോള്
മാറത്തെ തോലും പൊളിഞ്ഞു പോയേ
കുടുകുടെ ഒലിക്കുന്ന ചോര കൊണ്ട്
മാടപ്പറമ്പെല്ലാം ചോന്നു പോയേ
ചോരേല് മുങ്ങുന്ന പൂമാതയോ
ചോരേല് മുങ്ങുന്ന പൂമാതയോത്
Movie/Album name: Thottam

Movie Summary: Thottam (2000) is a Malayalam drama centered on the lives and struggles of a fishing community, exploring their hardships, relationships, and resilience against the backdrop of the sea.

Song Credits: Not available.

Musical Style: Melodic, folk-influenced Malayalam film song with a somber, evocative tone.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists