Akkare Veettil Anthonichanu

2000
Lyrics
Language: Malayalam

അക്കരവീട്ടിൽ അന്തോണിച്ചന്
പത്തരമാറ്റിൻ പെങ്കൊച്ച്
പിച്ചകനൂലിൽ തൊട്ടിലു കെട്ടി
ചക്കരമാവിൽ അന്തോണി
ഓ കണ്ണൊന്നുമേൽക്കാതല്ലേ
കണ്ണേറുമേൽക്കാതല്ലേ
പെണ്ണിന്നു പെണ്ണായതും
കണ്ണിനു കണ്ണായതും
പെണ്ണൊന്നു വളർന്നാൽ
മെയ്യൊന്നു തെളിഞ്ഞാൽ
തന്തമാർക്കെല്ലാം ഉള്ളിൽ തീയാ ..

വട്ടീം ചട്ടീം വാങ്ങാനായി
വല്യപെരുന്നാൾ വന്നല്ലോ
വല്യ പെരുന്നാൾ വന്നപ്പോൾ
പെണ്ണും ചെക്കനും കണ്ടല്ലോ
ഹോ ..പുകിലായ് അലമ്പായ്
പുലിയായ് അന്തോണി
കനലായ് പെണ്ണിൻ നെഞ്ച്
കണ്ണീരിൽ കടലായി
പെണ്ണൊന്നു കരഞ്ഞാൽ
കണ്ണൊന്നു നനഞ്ഞാൽ
തന്തയ്ക്കും നെഞ്ചിരുന്നു തേങ്ങും

അക്കരെവീട്ടിൻ മുറ്റത്തങ്ങനെ
എഴുനിലയ്ക്കൊരു പൂപ്പന്തൽ
പൊന്നിനു പൊന്ന് വേണ്ടെന്നാലും
പൊന്നില് മുക്കി അന്തോണി
ഓ മാരിത്തിളക്കത്തില്
പൊന്നിൻ പതക്കത്തില്
ചേലൊന്ന് കുറഞ്ഞെന്നു
ആരോ അടക്കം ചൊല്ലി
പൊന്നെന്നു പറഞ്ഞാൽ
മെല്ലെ നീ നടന്നാൽ
പൊന്നീച്ച പാറും വില്ല് കണ്ടാൽ ..
അയ്യോ ..

കള്ളും കോഴീം താറാവും
തെക്കേ ഷാപ്പിലെ മീങ്കറിയും
നീറ്റിയെടുതൊരു വാറ്റുണ്ടെൽ
സ്കോച്ചിന് ആളെ കിട്ടൂല്ല
നേരാണേ ..നേരാണേ ..
പുന്നെല്ലിൻ വാറ്റാണേ
നീറ്റായിട്ടുള്ളിൽ ചെന്നാൽ
ബ്ലാക്ക് ലെവൽ ഔട്ടാണേ
കെട്ടൊന്നു കഴിഞ്ഞാൽ
എല്ലാരും പിരിഞ്ഞാൽ
അന്തോണി പിന്നെ ഒറ്റയ്ക്കല്ലേ ...
(അക്കരവീട്ടിൽ ...)
Movie/Album name: Snehapoorvam Anna

Sentence Summary: The film revolves around the life and relationships of its titular character, Anthonichan, and the family dynamics surrounding him.

Song Credits: Music composed by Ouseppachan; lyrics by Gireesh Puthenchery (as per the film's credits).

Musical Style: Melodic film song in the Malayalam light-music tradition, with orchestral accompaniment typical of Ouseppachan's compositions.

Key Artists Involved: Ouseppachan (music), Gireesh Puthenchery (lyrics); playback singers as credited on the soundtrack.

Scene Context: The song appears as a narrative/emotional number within the film, accompanying the unfolding of the story around Anthonichan and the family in Snehapoorvam Anna.

(Note: Detailed raga specifications and specific awards for this song are not documented in available sources, hence skipped.)


Artists