(പു) അലസ്സാ കൊലസ്സാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് (2) വരിവരി നില്‍ക്കണതാരു് കടുമണി സുല്‍ത്താന്മാരു് എന്റെ ഇളമുറവാഴണ റാണി നിന്നെ വലം വെച്ചു കറങ്ങണ ഭൂമി അതു കിലുകില്‍ പമ്പരമല്ലേ പുതു ലഹരിത്തേന്‍കുടമല്ലേ രണ്ടായാലും ഇഷ്ടം കൂടാന്‍ പോരു് ഓ മിണ്ടാതത്ത കാര്യം കാണും നേരു്
(പു) അലസ്സാ കൊലസ്സാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് വരിവരി നില്‍ക്കണതാരു് കടുമണി സുല്‍ത്താന്മാരു്
(പു) വീനസ്സിന്റെ രണ്ടാം ജന്മം താനാണെന്നോ ഭാവം താമരയാണോ ദേഹം മാനത്തെ വല്യമ്മാവനു മരുമകനെന്നോ നാട്ട്യം മണ്ണുണ്ണിക്കും വേഷം (ഡു) ഈ ചക്കിക്കൊത്തൊരു ചങ്കരനും പോയ് തങ്കം വാങ്ങിക്കൊണ്ടു വരില്ലേ (പു) രണ്ടായാലും ഇഷ്ടം കൂടാന്‍ പോരു് ഓ മിണ്ടാതത്ത കാര്യം കാണും നേരു്
(പു) അലസ്സാ കൊലസ്സാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് വരിവരി നില്‍ക്കണതാരു് കടുമണി സുല്‍ത്താന്മാരു്
(പു) വാളിന്‍മേല്‍ കൈവെയ്ക്കുമ്പോള്‍ കാലു വിറയ്ക്കും വീര്യം കാണാന്‍ അയ്യാ കേമം തോളിന്‍മേല്‍ കേറ്റുന്നേരം ചെവിതിന്നുന്നൊരു പാവം ചെറുതല്ലല്ലോ മോഹം (ഡു) ഈ തക്കിടിമുണ്ടനൊരക്കിടിപറ്റിയതിക്കുറിയങ്ങിനെയാട്ടേ പോട്ടേ (പു) രണ്ടായാലും ഇഷ്ടം കൂടാന്‍ പോരു് ഓ മിണ്ടാതത്ത കാര്യം കാണും നേരു്
(പു) അലസ്സാ കൊലസ്സാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് (ഡു) വരിവരി നില്‍ക്കണതാരു് കടുമണി സുല്‍ത്താന്മാരു് (പു) എന്റെ ഇളമുറവാഴണ റാണി നിന്നെ വലം വെച്ചു കറങ്ങണ ഭൂമി (ഡു) അതു കിലുകില്‍ പമ്പരമല്ലേ പുതു ലഹരിത്തേന്‍കുടമല്ലേ (പു) രണ്ടായാലും ഇഷ്ടം കൂടാന്‍ പോരു് ഓ മിണ്ടാതത്ത കാര്യം കാണും നേരു് (ഡു) അലസ്സാ കൊലസ്സാ പെണ്ണ് അവളിലെനിക്കൊരു കണ്ണ് (പു) വരിവരി നില്‍ക്കണതാരു് കടുമണി സുല്‍ത്താന്മാരു്