ഇളമനസ്സിന്‍ ചെപ്പു കിലുക്കി മണി മുത്ത് ചൊരിഞ്ഞൊരു കാലം കണ്ണാന്തളി മുറ്റം മുറ്റം കാനക്കിളി പറ്റം പറ്റം മഴമുകിലിന്‍ അര്ജ്ജുനനൃത്തം മലരിതളിൽ മഞ്ഞിൻ മുത്തം മഴയത്തൊരു കുഞ്ഞുനടത്തം മണി കെട്ടിയ വില്ലിന്‍ ശബ്ദം മാനത്തൊരു മഴയുടെചിത്രം മാമ്പൂവിനു നല്ലൊരു മിത്രം ഇരുളിൽ പൊന്നമ്പിളിവെട്ടം ഇടനാഴിയിൽ നിന്‍കളിവട്ടം (മഴമുകിലിൻ) ആലോലം പൊന്നൂഞ്ഞാലാടി അമ്മയ്ക്കൊരു താരാട്ടായി അണിമാറിൽ ചേർന്നുമയങ്ങീ കാലം.. കണ്ണാടിപ്പുഴ നീന്തിക്കയറി കന്നിപ്പൂ നുള്ളും കാറ്റിൽ കുന്നിമണി കുങ്കുമമുതിരും കാലം കുഴലൂതണ പുള്ളിക്കുയിലിനു കൂട്ടിനു നീയില്ലേ കളിചിരിയിൽ.. പകലുകൾ പൊഴിയും നിഴലുകൾ തൻ വഴിയേ നിൻ ബാല്യം.. വരവായീ പൂക്കാലം കിനാവും കുന്നിക്കുരുവും കുടയിലൊതുങ്ങിടുമോർമ്മകൾ മാത്രം (ആലോലം)
മഴമുകിലിന്‍ അര്ജ്ജുനനൃത്തം മലരിതളിൽ മഞ്ഞിൻമുത്തം മഴയത്തൊരു കുഞ്ഞു നടത്തം മണി കെട്ടിയ വില്ലിന്‍ ശബ്ദം മാനത്തൊരു മഴയുടെചിത്രം മാമ്പൂവിനു നല്ലൊരു മിത്രം ഇരുളിൽ പൊന്നമ്പിളിവെട്ടം ഇടനാഴിയിൽ നിന്‍കളിവട്ടം
മഴമുകിലിന്‍ അര്ജ്ജുനനൃത്തം മലരിതളിൽ മഞ്ഞിൻ മുത്തം മഴയത്തൊരു കുഞ്ഞു നടത്തം മണി കെട്ടിയ വില്ലിന്‍ശബ്ദം മാനത്തൊരു മഴയുടെചിത്രം മാമ്പൂവിനു നല്ലൊരു മിത്രം ഇരുളിൽ പൊന്നമ്പിളിവെട്ടം ഇടനാഴിയിൽ നിന്‍കളിവട്ടം
കിനാവും കുന്നിക്കുരുവും കുടയിലൊതുങ്ങിടുമോർമ്മകൾ മാത്രം (ആലോലം)
മഴമുകിലിന്‍ അർജ്ജുന നൃത്തം മലരിതളിൽ മഞ്ഞിൻ മുത്തം മഴയത്തൊരു കുഞ്ഞു നടത്തം മണി കെട്ടിയ വില്ലിന്‍ ശബ്ദം മാനത്തൊരു മഴയുടെ ചിത്രം മാമ്പൂവിനു നല്ലൊരു മിത്രം ഇരുളിൽ പൊന്നമ്പിളി വെട്ടം ഇടനാഴിയിൽ നിന്‍ കളിവട്ടം (മഴമുകിലിൻ)