Aathirathumbiye

2000
Lyrics
Language: English

Aathiraathumpiyalle...ee pallavi paadukille
Paarvana chandrike nee...paalaazhi theerkkukille
Poomeda thannil poomanchalonnil
Poovampananayunna neram
Aathiraathumpiyalle...ee pallavi paadukille

Anuraaga sandhya than vrindaavanam
Anuraagakkuyil paadum vara mangala shubha geetham
Hridayathilozhukunna hindolame
Iniyennumee maaril mazhavillaay viriyille
Kaathil veenaal thenaay maarum
Premamenna manju thulliyum...
Nee aathiraathumpiyalle...ee pallavi paadukille
Paarvana chandrike nee...paalaazhi theerkkukille

Snehaardra chithangal thaarangalaal
Bhoomikku kaarkkonthal kulayazhakinu poovukalaay
Raavinte sopaana geethangale
Jeevante sandesham kaathorkkum kanalukale
Mannil veenaal muthaay minnum
Kannuneerinenthu peridum...
(nee aathiraathumpiyalle...)
Language: Malayalam

ആതിരാത്തുമ്പിയല്ലേ...ഈ പല്ലവി പാടുകില്ലേ
പാര്‍വണചന്ദ്രികേ നീ...പാലാഴി തീര്‍ക്കുകില്ലേ
പൂമേട തന്നില്‍ പൂമഞ്ചലൊന്നില്‍
പൂവമ്പനണയുന്ന നേരം
ആതിരാത്തുമ്പിയല്ലേ...ഈ പല്ലവി പാടുകില്ലേ

അനുരാഗസന്ധ്യതന്‍ വൃന്ദാവനം
അനുരാഗക്കുയില്‍ പാടും വരമംഗള ശുഭഗീതം
ഹൃദയത്തിലൊഴുകുന്ന ഹിന്ദോളമേ
ഇനിയെന്നുമീ മാറില്‍ മഴവില്ലായ്‌ വിരിയില്ലേ
കാതില്‍ വീണാല്‍ തേനായ് മാറും
പ്രേമമെന്ന മഞ്ഞു തുള്ളിയും...
നീ ആതിരാത്തുമ്പിയല്ലേ...ഈ പല്ലവി പാടുകില്ലേ
പാര്‍വണചന്ദ്രികേ നീ...പാലാഴി തീര്‍ക്കുകില്ലേ

സ്നേഹാര്‍ദ്രചിത്തങ്ങള്‍ താരങ്ങളാല്‍
ഭൂമിക്കു വാർകൂന്തല്‍ കുലയഴകിനു പൂവുകളായ്
രാവിന്റെ സോപാനഗീതങ്ങളെ
ജീവന്റെ സന്ദേശം കാതോര്‍ക്കും കനലുകളെ
മണ്ണില്‍ വീണാല്‍ മുത്തായ് മിന്നും
കണ്ണുനീരിനെന്തു പേരിടും...
(നീ ആതിരാത്തുമ്പിയല്ലേ....)
Movie/Album name: Naadan Pennum Naattupramaaniyum
Artists