Azhake nee padum prema ganam mohanam Azhalil njan adum shoka mookam nadakam En kanvil nin roopam En kathil nin ganam Karalil neeri eriyum moham nee omale
അഴകേ നീ പാടും പ്രേമഗാനം മോഹനം അഴലിൽ ഞാൻ ആടും ശോകമൂകം നാടകം എൻ കനവിൽ നിൻ രൂപം എൻ കാതിൽ നിൻ ഗാനം കരളിൽ നീറിയെരിയും മോഹം നീ ഓമലേ (അഴകേ നീ)
ആ...
ആകാശ താമരയായ് പൂത്തു നിന്നൂ നീ ചിറകറ്റ കരിവണ്ടായ് നോക്കി ഞാൻ (ആകാശ) ഞാൻ മൂളും ഗാനം സ്നേഹത്തിൻ ഗീതം ഒരു കാറ്റിൻ താളക്കയ്യിൽ നിന്നെത്തേടിയലഞ്ഞു വരും നിന്നെ തേടി അലഞ്ഞു വരും (അഴകേ നീ)
അനുരാഗ തേൻ പുഴയിൽ നീന്തി വന്നു നാം കദനത്തിൻ നീർച്ചുഴിയിൽ താണു പോയി ഞാൻ (അനുരാഗ) മിഴിനീർ വെൺ മുത്തും ഹൃദയപ്പൂ മൊട്ടും കരളിന്റെ നാക്കിലയിൽ പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ (അഴകേ നീ)